Thu. May 16th, 2024

ചെങ്കോട്ടയിലെ കുറ്റാലം രാജകൊട്ടാരം ; ബുക്കിങ് ഓണ്‍ലൈനിലേക്ക്

By admin Oct 30, 2023
Keralanewz.com

തമിഴ്‌നാട്ടിലെ ചെങ്കോട്ടയ്ക്കടുത്ത് കേരള പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള കുറ്റാലം കൊട്ടാരത്തിന്റെ ബുക്കിങ്‌ഓണ്‍ലൈനാക്കുന്നു.

ഇതോടെ പൊതുമരാമത്ത് വകുപ്പിനു കീഴിലെ എല്ലാ വിശ്രമ മന്ദിരങ്ങളിലെയും മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാനാകും.

കുറ്റാലത്ത് രാജകൊട്ടാരം, ദളവാ കൊട്ടാരം, അമ്മച്ചിക്കൊട്ടാരം തുടങ്ങി ചെറുതും വലുതുമായ 11 കെട്ടിടങ്ങളുള്ളതിനാല്‍ കെട്ടിടങ്ങള്‍ ഒന്നാകെ വാടകയ്ക്ക് നല്‍കാറുണ്ട്. ഇങ്ങനെ ഒന്നാകെയുള്ള ബുക്കിങ്ങിന് പൊതുമരാമത്ത് വകുപ്പിന്റെ വിശ്രമമന്ദിര ബുക്കിങ് സോഫ്റ്റ്‌വേറില്‍ സൗകര്യമുണ്ടായിരുന്നില്ല.ഓഫ്‌ലൈൻ ബുക്കിങ്ങായതിനാല്‍ വരുമാനം ചോരുന്നതായി സംശയമുയര്‍ന്നിരുന്നു.

ഓണ്‍ലൈന്‍ ബുക്കിങ് ക്രമീകരിക്കുന്നതിനു മുന്നോടിയായി കുറ്റാലത്തെ നിരക്കുകള്‍ പുതുക്കിയിട്ടുണ്ട്. സീസണ്‍, ഓഫ് സീസണ്‍ എന്നിങ്ങനെ രണ്ടായി തിരിച്ചായിരുന്നു നേരത്തേ വാടക ഈടാക്കിയിരുന്നത്. ഇനി വര്‍ഷം മുഴുവന്‍ ഒരേ വാടകയായിരിക്കും.

Facebook Comments Box

By admin

Related Post