രാജസ്താൻ മുൻ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സച്ചിൻ പൈലറ്റ് ഭാര്യ സാറയുമായി വിവാഹമോചനം നേടിയെന്ന് റിപ്പോര്‍ട്ട്.
ജയ്പൂർ:സാറയില്‍ നിന്ന് വിവാഹമോചനം നേടിയതായി സച്ചിൻ പൈലറ്റ് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍; ഭാര്യയുടെ പേരിന് പകരം എഴുതിയത് ‘ഡിവോഴ്സ്ഡ്’; വിദേശത്ത് പ്രണയം, വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹം, പിന്നെ രഹസ്യമായി വിവാഹമോചനം!
നിയസഭാ തിരഞ്ഞെടുപ്പില്‍ ടോങ്ക് സീറ്റില്‍ നിന്ന് മത്സരിക്കുന്നതിനായി ചൊവ്വാഴ്ച നല്‍കിയ നാമനിര്‍ദേശ പത്രികയിലെ സത്യവാങ്മൂലത്തിലാണ് സച്ചിൻ പൈലറ്റ് ഇക്കാര്യം വ്യക്തമാക്കിയത്.
ഭാര്യയുടെ പേരിന് അടുത്തായി നല്‍കിയ കോളത്തില്‍ ‘ഡിവോഴ്സ്’ എന്നാണ് എഴുതിയിരിക്കുന്നത്. അതേസമയം ഭാര്യയുമായി ബന്ധപ്പെട്ട മറ്റെല്ലാ കോളങ്ങളിലും ‘ബാധകമല്ല’ എന്നും എഴുതിയിട്ടുണ്ട്. എന്നാല്‍, സത്യവാങ്മൂലത്തില്‍ രണ്ട് കുട്ടികളുടെയും പേരുകള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്.
2018ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സച്ചിൻ പൈലറ്റ് ഭാര്യ സാറ പൈലറ്റിന്റെ പേര് എഴുതിയിരുന്നു. 2004ലാണ് സച്ചിൻ പൈലറ്റും സാറ പൈലറ്റും വിവാഹിതരായത്. ജമ്മു കശ്മീര്‍ മുൻ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുല്ലയുടെ മകളും ഉമര്‍ അബ്ദുല്ലയുടെ സഹോദരിയുമാണ് സാറ.
വിദേശത്ത് പഠിക്കുമ്ബോഴാണ് സച്ചിൻ പൈലറ്റ് സാറയെ പരിചയപ്പെടുന്നത്. സാറയും സച്ചിനും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച അവരുടെ സൗഹൃദത്തിന് തുടക്കം കുറിച്ചു. ക്രമേണ സൗഹൃദം വളരുകയും അത് പ്രണയമായി മാറുകയും ചെയ്തു. പഠനം പൂര്‍ത്തിയാക്കി സച്ചിൻ പൈലറ്റ് വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെങ്കിലും ഇരുവരും തമ്മിലുള്ള പ്രണയത്തിന് കുറവുണ്ടായില്ല. പക്ഷേ സാറ മുസ്ലീം ആയതിനാലും പൈലറ്റ് ഹിന്ദു ആയതിനാലും അവരുടെ പ്രണയത്തിനിടയില്‍ മതത്തിന്റെ മതിലുണ്ടായിരുന്നു.
ഒടുവില്‍ ഇരുവരും വിവാഹത്തിന് വിസമ്മതിച്ചു. എന്നാല്‍, ഫാറൂഖ് അബ്ദുല്ല ഈ വിവാഹത്തെ ശക്തമായി എതിര്‍ത്തിരുന്നു. വിവാഹത്തിന് പിതാവിനെ സമ്മതിപ്പിക്കാൻ സാറ ശ്രമിച്ചെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. ഇതിന് ശേഷം 2004ല്‍ ഇരുവരും വിവാഹിതരായി. എന്നാല്‍ ഈ വിവാഹത്തില്‍ പൈലറ്റ് കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. അബ്ദുല്ലയുടെ കുടുംബം പങ്കെടുത്തില്ല. ഒടുവില്‍ സച്ചിൻ പൈലറ്റ് എംപിയായതിന് ശേഷം അബ്ദുല്ല കുടുംബം സച്ചിനും സാറയും തമ്മിലുള്ള ബന്ധം അംഗീകരിച്ചു. എന്നിരുന്നാലും 19 വര്‍ഷത്തെ ദാമ്ബത്യത്തിന് ശേഷം ഇരുവരും രഹസ്യമായി വേര്‍പിരിഞ്ഞിരിക്കുന്നുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.