Fri. May 17th, 2024

മധ്യപ്രദേശില്‍ യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചുകൊന്നു; കൊലപാതകം 1.9 കോടിയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍

By admin Nov 3, 2023
Bloody female victim of deadly car accident lying on road, close-up view at body
Keralanewz.com

ഭോപ്പാല്‍: ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിനായി യുവാവിനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി. സംഭവം നടന്നത് മധ്യപ്രദേശിലെ ഗ്വാളിയോറിലാണ്.

മൊറാര്‍ സ്വദേശിയായ ജഗദീഷ് ജാതവാണ് കൊല്ലപ്പെട്ടത്. രണ്ട് പ്രതികള്‍ സംഭവത്തില്‍ പിടിയിലായി.
രണ്ടാഴ്ച്ച മുമ്ബ് ഗ്വാളിയോറിലായിരുന്നു സംഭവം.

ജഗദീഷിന്റെ ബന്ധു ഉള്‍പ്പെടെ മൂന്ന് പേരാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് ഗ്വാളിയോര്‍ പോലീസ് പറഞ്ഞു.തന്ത്രപരമായി ജഗദീഷിനെ വിളിച്ചുവരുത്തിയ പ്രതികള്‍ ലഹരിവസ്തുക്കള്‍ നല്‍കുകയും തുടര്‍ന്ന് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തുകയുമായിരുന്നു. പ്രതികളുടെ ലക്ഷ്യം ജഗദീഷിന്റെ പേരിലുള്ള വിവിധ ഇന്‍ഷുറന്‍സുകളുടെ തുകയായ 1.9 കോടി രീപ തട്ടിയെടുക്കുകയായിരുന്നു. പ്രതികള്‍ തന്നെയാണ് ജഗദീഷിനെ കൊണ്ട് ഇന്‍ഷുറന്‍സ് പോളിസി എടുപ്പിച്ചത്.

ഈ ക്രൂരകൃത്യത്തിന്റെ ചുരുളഴിഞ്ഞത് പതിമൂന്ന് ദിവസത്തിന് ശേഷമാണ്. ജഗദീഷിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചായിരുന്നു ആദ്ഘട്ട അന്വേഷണം. കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികളും കുറ്റം സമ്മതിക്കുകയായിരുന്നു. മൂന്നാം പ്രതി ഒളിവിലാണ്.

Facebook Comments Box

By admin

Related Post