ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വീണ്ടും ഇ ഡി നോട്ടീസ്; മറ്റെന്നാള്‍ ഹാജരാകണം
ലീഗ് സംസ്ഥാന പ്രസിഡന്‍്റ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വീണ്ടും ഇ ഡി നോട്ടീസ്. മറ്റെന്നാള്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇ ഡി നോട്ടീസ് നല്‍കിയത്. ചന്ദ്രിക പത്രത്തിലെ പണമിടപാട് കേസിലാണ് നടപടി. ഈ കേസില്‍ ഹൈദരലി തങ്ങളെ ഇ ഡി ചോദ്യം ചെയ്ത വിവരം കെ ടി ജലീല്‍ ഇന്ന് പുറത്ത് വിട്ടിരുന്നു.
ഹൈദരലി ശിഹാബ് തങ്ങള്‍ ചികിത്സയില്‍ കഴിയുന്ന കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിയാണ് ഇ ഡി നോട്ടീസ് നല്‍കിയത്. മറ്റന്നാള്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. ചന്ദ്രിക പത്രത്തിലെ പണമിടപാട് കേസിലാണ് ഇ ഡി യുടെ നടപടി. ഈ കേസില്‍ ഇ ഡി, പാണക്കാടെത്തി ഹൈദരലി ശിഹാബ് തങ്ങളെ ചോദ്യം ചെയ്തിരുന്നു.
ഇ ഡി നല്‍കിയ നോട്ടീസ് കെ ടി ജലീല്‍ എം എല്‍ എ ഇന്ന് പുറത്ത് വിടുകയും ലീഗിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. തങ്ങളെ ചോദ്യം ചെയ്ത വിവരം തുടര്‍ന്ന് പി കെ കുഞ്ഞാലിക്കുട്ടി സ്ഥിരീകരിച്ചു. 10 കോടിയുടെ കള്ളപ്പണം ചന്ദ്രിക അക്കൗണ്ടിലൂടെ വെളുപ്പിച്ചെടുത്തു എന്നാണ് ഇ ഡി കേസ്.
പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച പണത്തിന്‍്റെ ഒരു ഭാഗമാണിതെന്നും ആരോപണമുണ്ട്. ഇതിന്‍്റെ ഭാഗമായി കോഴിക്കോട് ചന്ദ്രിക ഓഫീസില്‍ ഇ ഡി യുടെ കൊച്ചി യൂണിറ്റ് മുമ്ബ് റെയ്ഡ് നടത്തിയിരുന്നു.
ചന്ദ്രിക ഉള്‍പ്പെടുന്ന മുസ്ലീം പ്രിന്‍്റിംഗ് ആന്‍്റ് പബ്ലിഷിംഗ് കമ്ബനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ് ഹൈദരലി ശിഹാബ് തങ്ങള്‍. ചികിത്സയില്‍ കഴിയുന്നതിനാല്‍ ഇ ഡി യ്ക്ക് മുന്നില്‍ ഹാജരാകുന്നതിന് പകരം ആരോഗ്യ പ്രശ്നം ചൂണ്ടിക്കാട്ടി ഹൈദരലി ശിഹാബ് തങ്ങള്‍ നോട്ടീസിന് മറുപടി നല്‍കുമെന്നാണ് ലഭിക്കുന്ന വിവരം.