Sat. May 18th, 2024

എസ്.ബി.ഐയില്‍ ജൂനിയര്‍ അസോസിയേറ്റ്സ് ഒഴിവുകള്‍

By admin Nov 20, 2023
Keralanewz.com

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ സര്‍ക്കിള്‍/സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ ബ്രാഞ്ചുകളിലേക്ക് ക്ലറിക്കല്‍ കേഡറില്‍ ജൂനിയര്‍ അസോസിയേറ്റ്സ് (കസ്റ്റമര്‍ സപ്പോര്‍ട്ട് ആൻഡ് സെയില്‍സ്) തസ്തികയില്‍ നിയമനത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു.

8283 ഒഴിവുകളാണുള്ളത് . തിരുവനന്തപുരം സര്‍ക്കിളിന്റെ പരിധിയില്‍പെടുന്ന കേരളത്തിലെ എസ്.ബി.ഐ ബ്രാഞ്ചുകളില്‍ 47 ഒഴിവുകളും ലക്ഷദ്വീപില്‍ മൂന്ന് ഒഴിവുമാണുള്ളത്.

പ്രിലിമിനറി, മെയിൻ പരീക്ഷകളുടെയും ലോക്കല്‍ ലാംഗ്വേജ് ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് സെലക്ഷൻ. ഓണ്‍ലൈൻ പ്രിലിമിനറി പരീക്ഷ ജനുവരിയില്‍ നടത്തും.കേരളത്തില്‍ ആലപ്പുഴ, ഇടുക്കി, കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍ എന്നിവയും ലക്ഷദ്വീപില്‍ കവരത്തിയും പരീക്ഷാകേന്ദ്രങ്ങളാണ്. പ്രിലിമിനറിയില്‍ യോഗ്യത നേടുന്നവരെ ഫെബ്രുവരിയില്‍ നടത്തുന്ന മെയിൻ പരീക്ഷക്ക് ക്ഷണിക്കും.

വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.sbi.co.in/careers/current-openings ലിങ്കില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഓരോ സര്‍ക്കിള്‍/സംസ്ഥാന/കേന്ദ്രഭരണ പ്രദേശത്തുമുള്ള ഒഴിവുകള്‍ (സംവരണം ഉള്‍പ്പെടെ) വിജ്ഞാപനത്തിലുണ്ട്. ഭാരത പൗരന്മാര്‍ക്ക് അപേക്ഷിക്കാം. പ്രാദേശിക ഭാഷാപരിജ്ഞാനമുണ്ടായിരിക്കണം.

യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ അംഗീകൃത സര്‍വകലാശാല ബിരുദം. 2023 ഡിസംബര്‍ 31നകം യോഗ്യത തെളിയിക്കാൻ കഴിയുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 20-28. പട്ടികജാതി-വര്‍ഗക്കാര്‍ക്ക് അഞ്ചു വര്‍ഷം. ഒ.ബി.സി നോണ്‍ ക്രീമിലെയര്‍ വിഭാഗത്തിന് മൂന്നു വര്‍ഷം, ഭിന്നശേഷിക്കാര്‍ക്ക് (PWBD) 10 വര്‍ഷം, വിമുക്തഭടന്മാര്‍ക്കും വിധവകള്‍ക്കും മറ്റും ചട്ടപ്രകാരവും പ്രായപരിധിയില്‍ ഇളവുണ്ട്.

അപേക്ഷാഫീസ് 750 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ബി.ഡി/വിമുക്തഭടന്മാര്‍ വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് ഫീസില്ല. നിര്‍ദേശാനുസരണം ഓണ്‍ലൈനായി ഡിസംബര്‍ ഏഴുവരെ അപേക്ഷിക്കാം.

Facebook Comments Box

By admin

Related Post