Sat. May 18th, 2024

രണ്ടോ മൂന്നോ പേര്‍ കല്ലും വടിയുമായി നടത്തുന്ന ഭീകരപ്രവര്‍ത്തനമാണോ പ്രതിഷേധം: ഇ.പി ജയരാജന്‍

By admin Nov 21, 2023
Keralanewz.com

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ വാഹനത്തിനു നേര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ കരിങ്കൊടി പ്രതിഷേധം ഭീകരപ്രവര്‍ത്തനമാണെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍.

പോലീസ് സ്‌റ്റേഷനു മുന്നില്‍ വന്ന് മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ ആക്രമണം അഴിച്ചുവിട്ടത് ആസൂത്രിതമാണ്. രണ്ടോ മൂന്നോ പേര്‍ കല്ലും വടിയുമായി നടത്തുന്ന ഭീകര പ്രവര്‍ത്തനമാണോ പ്രതിഷേധം. ഇത് ഭീകര പ്രവര്‍ത്തനമാണ്. ഇത് ജനാധിപത്യപരമായ പ്രതിഷേധമാണോ? -ഇ.പി ജയരാജന്‍ ചോദിച്ചു.

ഇത് കോണ്‍ഗ്രസ് തയ്യാറാക്കിയ പരിപാടിയാണോ? ജനക്കൂട്ടത്തിനു നേര്‍ക്ക് കല്ലും വടിയുമായി വന്നാല്‍ അവര്‍ തിരിച്ചുപ്രതികരിക്കും. ഇടതുമുന്നണി പ്രവര്‍ത്തകര്‍ അവരെ ഒന്നും ചെയ്തിട്ടില്ല. മറുവശത്ത് ഇടതുമുന്നണി പ്രവര്‍ത്തകര്‍ ആയതിനാലാണ് പോലീസ് സ്‌റ്റേഷനില്‍ നിന്ന് അവര്‍ക്ക് സുരക്ഷിതരായി പോകാന്‍ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞൂ.

മുഖ്യമന്ത്രിക്കെതിരെ നവകേരള ബസില്‍ കയറി പ്രതിഷേധിക്കുമെന്ന യൂത്ത് കോണ്‍ഗ്രസിന്റെ വെല്ലുവിളിയെ കുറിച്ച്‌ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, വരട്ടെ, കാണാമെന്നായിരുന്നു ഇ.പി ജയരാജന്റെ മറുപടി.

Facebook Comments Box

By admin

Related Post