Mon. May 6th, 2024

‘മിഷോങ്’ ചുഴലിക്കാറ്റ്: 12 ട്രെയിന്‍ സര്‍വ്വീസുകള്‍ കൂടി റദ്ദാക്കിയെന്ന് ദക്ഷിണ-മധ്യേ റെയില്‍വേ

By admin Dec 4, 2023
Keralanewz.com

ചെന്നൈ: തമിഴ്‌നാട് തീരങ്ങളില്‍ വീശിയടിച്ചേക്കാവുന്ന ‘മിഷോങ്’ ചുഴലിക്കാറ്റിനെ തുടര്‍ന്ന് 12 ട്രെയിന്‍ സര്‍വ്വീസുകള്‍ കൂടി റദ്ദാക്കിയെന്ന് ദക്ഷിണ-മധ്യേ റെയിവേ അറിയിച്ചു.

ബുധനാഴ്ചത്തെ എറണാകുളം-ടാറ്റാ നഗര്‍ ട്രെയിനും, നാളെ എസ്‌എംവിടി ബെംഗളൂരുവില്‍ നിന്നും നാഗര്‍ കോവിലിലേക്ക് പോകുന്ന നാഗര്‍കോവില്‍ എക്‌സ്പ്രസും റദ്ദാക്കിയിതായി ദക്ഷിണ-മധ്യേ റെയില്‍വേ അറിയിച്ചിട്ടുണ്ട്.

ആറാം തീയതി- എറണാംകുളം-ടാറ്റാ നഗര്‍ പോകുന്ന 18190 ട്രെയിനും എസ്‌എംവിടി ബെംഗളൂരു- ഗുഹാവത്തി സര്‍വ്വീസ് നടത്തുന്ന 12509 ട്രെയിനും എസ്‌എംവിടി ബെംഗളൂരു- കാക്കിനട ടൌണ്‍ സര്‍വ്വീസ് നടത്തുന്ന 17209 ട്രെയിനും എസ്‌എംവിടി ബെംഗളൂരുവില്‍ നിന്നും നാഗര്‍ കോവിലിലേക്ക് പോകുന്ന 17235, 17236 ട്രെയിനുകളുടെ സര്‍വ്വീസും റദ്ദാക്കിയതായി ദക്ഷിണ-മധ്യ റെയില്‍വേ അറിയിച്ചു.

ഏഴാം തീയതി- എസ്‌എംവിടി ബെംഗളൂരു- ഗുഹാവത്തി സര്‍വ്വീസ് നടത്തുന്ന 12509 നമ്ബര്‍ ട്രെയിനും , എസ്‌എംവിടി ബെംഗളൂരു- കാക്കിനട ടൗണ്‍ സര്‍വ്വീസ് നടത്തുന്ന 17209 ട്രെയിനും, നാഗര്‍കോവില്‍- എസ്‌എംവിടി ബെംഗളൂരു സര്‍വ്വീസ് നടത്തുന്ന നാഗര്‍കോവില്‍ എക്പ്രസും റദ്ദാക്കി.

എട്ടാം തീയതി- എസ്‌എംവിടി ബെംഗളൂരു- കാക്കിനട ടൗണ്‍ സര്‍വ്വീസ് നടത്തുന്ന 17209 ട്രെയിനും സര്‍വ്വീസ് റദ്ദാക്കി.

തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട മിഷോങ് ചുഴലിക്കാറ്റ് മണിക്കൂറില്‍ 100 കിലോമീറ്ററിലധികം വേഗത്തില്‍ ആഞ്ഞടിച്ചേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തിങ്കളാഴ്ച ഉച്ചയോടെ കാറ്റ് വടക്കന്‍ തമിഴ്നാട് തീരങ്ങളിലേക്ക് എത്തുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തമിഴ്‌നാട്ടിലെ ചെന്നൈയ്ക്ക് സമീപത്തായി നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിലാകും മിഷോങ് ചുഴലിക്കാറ്റ് കരതൊടാന്‍ സാധ്യത എന്നാണ് നിലവിലെ പ്രവചനം

Facebook Comments Box

By admin

Related Post