തൃശൂരില്‍ നടന്ന നവകേരള സദസ്സില്‍ അവതാരകയെ തിരുത്തി മുഖ്യമന്ത്രി . മുഖ്യമന്ത്രിയെ കൈയടിച്ച് സ്വീകരിക്കണമെന്ന് അവതാരക മൈക്കിലൂടെ വേദിയോടാവശ്യപ്പെട്ടു.
എന്നാല്‍ അവതാരകയെ മുഖ്യമന്ത്രി തിരുത്തുകയും അവതാരക പറഞ്ഞ് കൈയ്യടിപ്പിക്കേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം വടക്കാഞ്ചേരിയില്‍ നവകേരള സദസിനിടെ സ്റ്റേജിലേക്ക് ഓടിക്കയറാൻ ശ്രമിച്ച യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതി നല്‍കിയിരുന്നെങ്കിലും പരിഹാരമായില്ലെന്ന് പറഞ്ഞാണ് യുവാവ് സ്റ്റേജിലേക്ക് കയറാൻ ശ്രമിച്ചതെന്നാണ് പറയുന്നത്. ആര്യമ്ബാട് സ്വദേശി റഫീഖ് ആണ് പിടിയിലായത്.
Facebook Comments Box