തളിപ്പറമ്ബ്: ഏഴ് വയസ്സുകാരിയെ ഓട്ടോറിക്ഷയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന് 10 വര്‍ഷം തടവും 50000 രൂപ പിഴയും ശിക്ഷ.
പരിയാരം മുടിക്കാനം കുന്നേല്‍ സന്തോഷിനെയാണ് (സുബീഷ്-24) ശിക്ഷിച്ചത്.
2023 ജനുവരി 7 ന് രാത്രിയില്‍ മാതാപിതാക്കള്‍ക്കൊപ്പം പെരുന്നാളിന് വന്ന പെണ്‍കുട്ടി ഓട്ടോയില്‍ തനിച്ച് ഇരിക്കുമ്ബോള്‍ സന്തോഷ് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നതായിരുന്നു പരാതി. തുടര്‍ന്ന് അറസ്റ്റിലായ സന്തോഷ് ഒരു വര്‍ഷമായി റിമാന്‍ഡില്‍ തുടരുകയാണ്.
തളിപ്പറമ്ബ് പോക്‌സോ അതിവേഗ കോടതി ജഡ്ജി ആര്‍. രാജേഷാണ് ശിക്ഷ വിധിച്ചത് വാദി ഭാഗത്തിന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷെറി മോള്‍ ജോസ് ഹാജരായി.
Facebook Comments Box