Tue. May 7th, 2024

ഒന്നിലധികം പാന്‍ കാര്‍ഡ് ഉണ്ടോ? ഉടമകള്‍ ഈ കാര്യം അറിഞ്ഞിരിക്കണം

By admin Dec 5, 2023
Keralanewz.com

ലോണ്‍ അപേക്ഷ , ഓണ്‍ലൈന്‍ പെയ്‌മെന്റ് , ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യല്‍, നിക്ഷേപം മുതലായവ നടത്തുന്നതിനായി പാന്‍ കാര്‍ഡ് അത്യാവശ്യമാണ്.

പലപ്പോഴും തിരിച്ചറിയല്‍ രേഖയായും പാന്‍കാര്‍ഡ് ഉപയോഗിക്കാറുണ്ട്. പാന്‍ കാര്‍ഡ് നമ്ബര്‍ ആദായ നികുതി വകുപ്പ് രജിസ്റ്റര്‍ ചെയ്ത 10 അക്ക തനത്ാ ആല്‍ഫാന്യൂമെറിക് നമ്ബറാണ്.

എന്നാല്‍ സാധാരണ ഗതിയില്‍ നമ്മുക്ക് പാന്‍ കാര്‍ഡുമായി ബന്ധപ്പെട്ട പല സംശയങ്ങളും ഉണ്ടാകാം. ഒന്നില്‍ കൂടുതല്‍ പാന്‍ കാര്‍ഡുകള്‍ ഇന്ത്യയില്‍ സൂക്ഷിക്കാന്‍ സാധ്യമാണോ? ആദായനികുതി നിയമപ്രകാരം ഇതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ എന്തൊക്കെയാണ്, എന്തെങ്കിലും പിഴ ഇതിന് ചുമത്തിയട്ടുണ്ടോ?

പാന്‍ നമ്ബറുകല്‍ വ്യക്തിഗത നമ്ബറുകളാണ്. ഒരോ വ്യക്തിക്കും ഒരു പാന്‍കാര്‍ഡ് മാത്രാമണ് ഉപയോഗിക്കാനായി കഴിയുക. എന്നാല്‍ ഒരു കമ്ബനിക്കോ വ്യക്തിക്കോ ഒന്നിലധികം പാന്‍ നമ്ബറുകളുള്ളത് നിയമവിരുദ്ധമാണ്. ഇത് പിടിക്കപ്പെട്ടാല്‍ ആദായനികുതി നിയമമനുസരിച്ച്‌ 1961 ലെ സെക്ഷന്‍ 272 ബി പ്രകാരം നടപടിയെടുക്കും. ഒന്നിലധികം പാന്‍ കാര്‍ഡുകളുള്ള വ്യക്തിക്ക് 10,000 രൂപ പിഴ ചുമത്താം. ഒന്നിലധികം പാന്‍കാര്‍ഡുകളുണ്ടെങ്കില്‍ ആ വ്യക്തി രണ്ടാമത്തെ പാന്‍ കാര്‍ഡ് സറണ്ടര്‍ ചെയ്യണം.

Facebook Comments Box

By admin

Related Post