Fri. May 17th, 2024

റബര്‍ വില പ്രതിസന്ധി ചൂണ്ടിക്കാട്ടിയ തോമസ്ചാഴിക്കാടനെ മുഖ്യമന്ത്രി അപമാനിച്ചു; വി ഡി സതീശന്‍

By admin Dec 14, 2023
VD Satheesan. File photo: Manorama
Keralanewz.com

മുഖ്യമന്ത്രി യു.ഡി.എഫ് എം.എല്‍.എമാര്‍ക്ക് നവകേരള സദസില്‍ വന്ന് വിമര്‍ശിക്കാമായിരുന്നല്ലോയെന്നാണ് പറയുന്നത്.

വിമര്‍ശിക്കുന്നത് പോയിട്ട് സംസാരിച്ച ശൈലജ ടീച്ചറിനെയും റബര്‍ കര്‍ഷകരുടെ വിഷയം പറയാന്‍ ശ്രമിച്ച കോട്ടയം എം.പി തോമസ് ചാഴിക്കാടനെയും മുഖ്യമന്ത്രി അപമാനിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ .

നവകേരള സദസ് കെ.എം മാണിയുടെ നാടായ പാലായില്‍ നടക്കുമ്ബോള്‍ സ്വാഗതം പറയുന്ന ചാഴിക്കാടന് റബര്‍ കര്‍ഷകരെ കുറിച്ച്‌ സംസാരിക്കാതെ പ്രസംഗിക്കാനാകുമോ? 250 രൂപ വിലസ്ഥിരത നല്‍കുമെന്ന എല്‍.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനം ഇതുവരെ നടപ്പാക്കിയിട്ടില്ല.

കഴിഞ്ഞ വര്‍ഷം 500 കോടിയും ഈ വര്‍ഷം 600 കോടിയും ഉള്‍പ്പെടെ 1100 കോടിയും മാറ്റിവച്ചിട്ട് അകെ നല്‍കിയ 53 കോടി രൂപ മാത്രമാണ്. റബര്‍ കൃഷി തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. ജനകീയ പ്രശ്‌നങ്ങളാണ് നവകേരള സദസ് ചര്‍ച്ച ചെയ്യുന്നതെങ്കില്‍ കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന ചാഴിക്കാടന്‍ റബര്‍ കര്‍ഷകരുടെ കാര്യം പറഞ്ഞത് മുഖ്യമന്ത്രിക്ക് അലോസരമുണ്ടാക്കി. മുഖ്യമന്ത്രിക്ക് എല്‍.ഡി.എഫിലെ എം.എല്‍.എയും എം.പിയും പറയുന്നത് പോലും കേള്‍ക്കാനുള്ള മനസില്ല. അസഹിഷ്ണുതയാണ്. എന്നിട്ടാണ് യു.ഡി.എഫിന് വന്ന് പറയാമായിരുന്നില്ലേയെന്ന് പറയുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു

Facebook Comments Box

By admin

Related Post