Sat. May 18th, 2024

വീട്ടുവളപ്പിലെ കിണറ്റില്‍ അജ്ഞാതമൃതദേഹം,; സംഭവം കണ്ണൂര്‍ നഗരത്തില്‍

By admin Dec 14, 2023
OLYMPUS DIGITAL CAMERA
Keralanewz.com

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ തളാപ്പില്‍ വീട്ടുവളപ്പിലെ കിണറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. തളാപ്പിലെ എസ്.എന്‍.

വിദ്യാമന്ദിറിന് സമീപത്തെ ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറ്റിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമികനിഗമനം. കിണറിന് സമീപത്തുനിന്ന് മരിച്ചയാളുടേതെന്ന് കരുതുന്ന ചെരിപ്പും കണ്ടെടുത്തിട്ടുണ്ട്. പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. സി.ഐ. ബിനുമോഹന്റെ നേതൃത്വത്തില്‍ പോലീസ് സംഘം കിണറും പരിസരവും പരിശോധിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Facebook Comments Box

By admin

Related Post