Thu. May 16th, 2024

പുല്‍വാമയില്‍ ആയുധങ്ങളുമായി മൂന്ന് ഭീകരര്‍ പിടിയില്‍

By admin Dec 26, 2023
Keralanewz.com

ജമ്മുകാശ്മീര്‍ :ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേന നടത്തിയ പരിശോധനയില്‍ ആയുധങ്ങളുമായി മൂന്ന് പേരെ പിടികൂടി.

പുല്‍വാമയിലെ പൻസു, ഗമിരാജ് മേഖലയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. പിസ്റ്റലുകളും ബുള്ളറ്റുകളുമാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. ജമ്മുകശ്മീര്‍ പോലീസും സൈന്യവും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. പിടിയിലായവരെ ചോദ്യം ചെയ്ത് വരികയാണ്.

പൂഞ്ച് ഭീകരാക്രമണത്തെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പഞ്ചുവിലും ഗമിരാജിലും തെരച്ചിലും വാഹന പരിശോധനയും നടക്കുന്നുണ്ട്.

ഡിസംബര്‍ 21ന് പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തില്‍ നാല് സൈനികര്‍ വീരമൃത്യു വരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തോടൊപ്പം സൈനികരുടെ ആയുധങ്ങളും ഭീകരര്‍ കൊള്ളയടിച്ചു.

Facebook Comments Box

By admin

Related Post