Thu. May 2nd, 2024

കേരള കോൺഗ്രസ് എമ്മിന്റെ പി എസ് സി മെമ്പർ സ്ഥാനം ഒഴിവ് വരുന്നു: അവകാശവാദവുമായി സംസ്ഥാന സെക്രട്ടറി മുതൽ പാർട്ടി മെമ്പർഷിപ്പ് പോലുമില്ലാത്തവർ വരെ…

By admin Jan 2, 2024 #KCM #LDF #PSC Member
Keralanewz.com

തിരുവനന്തപുരം : ആറുവർഷം അല്ലെങ്കിൽ 62 വയസ്സുവരെയാണ് ഒരു പിഎസ് സി മെമ്പറുടെ കാലാവധി. കേരള കോൺഗ്രസ് എം നോമിനിയായി പി എസ് സി മെമ്പർ ആയിട്ടുള്ള ബോണി കുര്യാക്കോസിന് 62 വയസ്സ് തികയുന്നതിനാൽ പിഎസ് സി മെമ്പറുടെ ഒഴിവുണ്ട്. രണ്ട് ലക്ഷത്തിലധികം രൂപ ശമ്പളവും വീടും വാഹനവും ഉൾപ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളുമുള്ള ഭരണഘടന സ്ഥാപനത്തിലുള്ള പോസ്റ്റാണിത്. അതുകൊണ്ടുതന്നെ ഇത്തരം ഒരു പോസ്റ്റ് ലഭിക്കുക എന്നത് ഏതൊരാളുടെയും സ്വപ്നമാണ്. അതുകൊണ്ടുതന്നെ പിഎസ് സി മെമ്പർ പോസ്റ്റ് കിട്ടുന്നതിനായി വലിയ ഇടിയാണ് നടക്കുന്നത്.

പൊതുവേ സർക്കാരിന് സാമ്പത്തിക ബാധ്യത ഉണ്ടാവാത്ത രീതിയിൽ സർവീസിൽ ഉള്ളവരെയാണ് നിയമിക്കുക. എന്നാൽ കഴിഞ്ഞ തവണ ബോണി കുര്യാക്കോസിന് വേണ്ടി ജനറൽ പോസ്റ്റ് നൽകുകയായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ ഒഴിവു വരുന്ന പി എസ് സി പോസ്റ്റിനായി വലിയ ഇടിയാണ് നടന്നുകൊണ്ടിരിക്കുന്നത്. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള പലരും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. സംസ്ഥാന ജനറൽ സെക്രട്ടറി മുതൽ പാർട്ടിയിൽ മെമ്പർഷിപ്പ് ഇല്ലാത്തവർ വരെ അവകാശവാദവുമായി എത്തുന്നുമുണ്ട്. പലപ്പോഴായി പല ആനുകൂല്യങ്ങൾ ലഭിച്ചവരും ഇത്തരം ഉയർന്ന പോസ്റ്റുകൾക്കായി അവകാശവാദവുമായി എത്തുന്നുമുണ്ട്

പാലായിലെ തന്നെ നിലവിൽ ഒരു സ്ഥാനത്തിരിക്കുന്ന ഒരു വാർഡ് പ്രസിഡണ്ടാണ് ഇതിൽ മുൻപന്തിയിൽ. പാല നിയോജകമണ്ഡലത്തിലെ വാർഡ് പ്രസിഡണ്ടെന്നാൽ സംസ്ഥാന ജനറൽ സെക്രട്ടറിയേക്കാൾ ഉയർന്നതാണ് എന്നതാണ് ഇയാളുടെ വാദം. താൻ പാലായിലെ വലിയ കുടുംബ മഹിമ ഉള്ള ആളാണെന്നും അതുകൊണ്ട് എല്ലാ ഉയർന്ന പദവികളും തങ്ങൾക്ക് വേണമെന്നാണ് ഇത്തരക്കാർ ആവശ്യപ്പെടുന്നത്

തനിക്ക് പിഎസ് സി മെമ്പർ സ്ഥാനം നൽകുന്നില്ലയെങ്കിൽ നിലവിലുള്ള പദവിയിൽ മരണം വരെ തുടരാൻ അനുവദിക്കണമെന്നാണ് മറ്റൊരു നിബന്ധന. നിലവിൽ പത്തോളം സംസ്ഥാന ഭാരവാഹികളും. നിലവിലെ കോർപ്പറേഷൻ ബോർഡ് മെമ്പർമാരും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. പക്ഷേ ഈ പോസ്റ്റ് പാർട്ടിക്ക് വെളിയിൽ നൽകുന്നതിനാണ് നേതൃത്വത്തിന് താല്പര്യം. കഴിഞ്ഞ തവണ സ്കറിയാ തോമസ് വിഭാഗത്തിന് നൽകിയ പിഎസ്സി മെമ്പർ സ്ഥാനം പെയ്ഡ് ആയി മാറിയെന്ന് ആരോപിച്ച് ഏറെ വിവാദം ഉണ്ടായിരുന്നു. തുടർന്ന് ചെറു കക്ഷികൾക്ക് ഇത്തരം ഉയർന്ന പദവി മേലിൽ നൽകിയില്ല എന്ന നിലപാടാണ് എൽഡിഎഫ് സ്വീകരിച്ചത്

സാമ്പത്തികമായി സൗകര്യമുള്ളവരും അംഗീകാരം കൊതി ക്കുന്നവരുമായ ചില താൽപരകക്ഷികൾ പാർട്ടിയുടെ പ്രമുഖ നേതാവും മുൻ എംഎൽഎയും ആയ ഒരു വ്യക്തിയെ ലക്ഷങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് സമീപിച്ചിട്ടുണ്ട് എന്ന് ചില വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞു. പക്ഷേ ഇക്കാര്യം പാർട്ടി ചെയർമാന് മുൻകൂട്ടി അറിയുവാൻ കഴിഞ്ഞതുകൊണ്ട് ആ കച്ചവടം നടക്കുവാൻ ഇടയില്ല. ഇക്കാര്യത്തിൽ പാർട്ടി ചെയർമാന്റെ നിലപാടിനോട് യോജിപ്പുള്ളവരാണ് പാർട്ടിയിലെ ഭൂരിപക്ഷവും

അന്തിമവാക്കും അദ്ദേഹത്തിൻറെതാ കുമെന്നുറപ്പാണ് .ഇങ്ങനെഅവകാശവാദങ്ങൾ പലവിധമാണെങ്കിലും കഴിഞ്ഞ ഇലക്ഷന് തോറ്റ ഒരു ഉന്നത നേതാവ് സ്ഥാനം ഉറപ്പിച്ചതായി ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Facebook Comments Box

By admin

Related Post