Sun. May 19th, 2024

അദാനി-ഹിൻഡൻബര്‍ഗ് കേസില്‍ സുപ്രീം കോടതി വിധി ഇന്ന് ; കേന്ദ്രത്തിനും അദാനിക്കും നിര്‍ണായകം

By admin Jan 3, 2024
Keralanewz.com

ന്യൂഡല്‍ഹി: അദാനി ഹിൻഡൻബര്‍ഗ് കേസില്‍ സുപ്രീംകോടതി ഇന്ന് വിധി പ്രസ്താവിക്കും. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക.

ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്ന ഹിൻഡൻബെര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വതന്ത്ര അന്വേഷണം അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ജി.

ഹര്‍ജികളുടെ അടിസ്ഥാനത്തില്‍ സംഭവം പരിശോധിക്കാൻ സെബിയോടും ഓഹരി വിപണിയിലെ ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികളെ സംബന്ധിച്ച്‌ റിപ്പോര്‍ട്ട് നല്‍കാൻ വിദഗ്ധ സമിതിയെയും നിയോഗിച്ചിരുന്നു. എന്നാല്‍ സെബിയുടെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെതിരെ കോടതിയലക്ഷ്യ ഹര്‍ജിയും സുപ്രീം കോടതിക്ക് മുന്നില്‍ എത്തിയിരുന്നു.

എന്നാല്‍ കേസില്‍ അന്തിമവാദം കേള്‍ക്കുന്നതിനിടെ അദാനിക്കെതിരായ ഹിൻഡൻബര്‍ഗ് റിപ്പോര്‍ട്ടില്‍ സെബിയുടെയും വിദഗ്ധസമിതിയുടെയും അന്വേഷണങ്ങളെ സംശയിക്കാനുള്ള തെളിവുകളില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. വിധി കേന്ദ്രത്തിനും അദാനി ഗ്രൂപ്പിനും നിര്‍ണായകമാണ്.

Facebook Comments Box

By admin

Related Post