Sat. May 18th, 2024

വയനാട്ടില്‍ കെ എസ് ആര്‍ ടി സി ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

By admin Jan 7, 2024
Keralanewz.com

കല്പറ്റ: വയനാട് വെള്ളാരംകുന്നില്‍ കെ.എസ്.ആര്‍.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 22 പേര്‍ക്ക് പരിക്ക്. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.

പരിക്കേറ്റവരെ കല്പറ്റയിലെ വിവിധ ആശുപത്രികളിലും മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു അപകടം. കല്പറ്റയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബസ് നിരങ്ങി നീങ്ങി താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. ദേശീയപാതയ്ക്ക് സമീപത്തുള്ള ഹോം സ്റ്റേയുടെ മുറ്റത്തേക്കാണ് ബസ് മറിഞ്ഞത്. .

Facebook Comments Box

By admin

Related Post