Mon. May 6th, 2024

പ്രീണന രാഷ്‌ട്രീയത്തിന്‌ കേരളജനത മറുപടി നല്‍കും: വി. മുരളീധരന്‍

By admin Jan 11, 2024
Keralanewz.com

ന്യുഡല്‍ഹി: രാഷ്ര്‌ടീയം പറഞ്ഞ്‌ അയോധ്യാ ചടങ്ങ്‌ ബഹിഷ്‌കരിക്കുന്നത്‌ ഈശ്വരനിന്ദയും സ്വാര്‍ത്ഥതയുമെന്ന എന്‍.എസ്‌.എസ്‌.

നിലപാട്‌ കോണ്‍ഗ്രസ്‌ – കമ്യൂണിസ്‌റ്റ്‌ കൂട്ടുകെട്ട്‌ കണ്ണ്‌ തുറന്ന്‌ കാണേണ്ടതാണ്‌ എന്ന്‌ കേന്ദ്രമന്ത്രി വി. മുരളീധരന്‍. അയോധ്യ പ്രാണപ്രതിഷ്‌ഠ ചടങ്ങിനുള്ള ക്ഷണം നിരസിച്ചതിലൂടെ ഭൂരിപക്ഷ വിശ്വാസത്തെ വ്രണപ്പെടുത്തിയുകയാണ്‌ ഇരു പാര്‍ട്ടികളും ചെയ്‌തത്‌. സനാതന വിശ്വാസികളുടെ 500 വര്‍ഷത്തെ കാത്തിരുപ്പാണ്‌ അയോധ്യയിലെ മഹാക്ഷേത്രമെന്നും വി. മുരളീധരന്‍ പറഞ്ഞു.
ആരുടെ സ്വാധീനത്തിലാണ്‌ ഇന്തി സഖ്യം ചടങ്ങ്‌ ബഹിഷ്‌ക്കരിച്ചതെന്ന്‌ വ്യക്‌തം. ഭഗവാന്റെ പുണ്യഭൂമിയെ നിന്ദിക്കുന്നത്‌ ഭഗവാനെ നിന്ദിക്കുന്നതിന്‌ തുല്യമെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു. പ്രീണന രാഷ്ര്‌ടീയത്തിന്‌ ഈശ്വരവിശ്വാസികളായ കേരളജനത മറുപടി നല്‍കുക തന്നെ ചെയ്യുമെന്നും വി. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Facebook Comments Box

By admin

Related Post