Thu. May 2nd, 2024

ചില സാഹിത്യകാരന്മാര്‍ ഷോ കാണിക്കാന്‍ ശ്രമിക്കുന്നു ; എംടി പഠിപ്പിക്കാന്‍ വരേണ്ടെന്ന് ജി. സുധാകരന്‍

By admin Jan 16, 2024
Keralanewz.com

സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ക്കെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ച്‌ മൂന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി.

സുധാകരന്‍. സമരവും ഭരണവും കേരളത്തിലെ സിപിഎമ്മിനെ എം.ടി. പഠിപ്പിക്കാന്‍ വരേണ്ടതില്ലെന്നും കേരളത്തില്‍ ആറ്റംബോംബ് വീണെന്ന തരത്തിലാണ് ചില ചര്‍ച്ചകളെന്നും ജി.സുധാകരന്‍ വിമര്‍ശിച്ചു.

എംടി. പറഞ്ഞതിന് പിന്നാലെ ചിലര്‍ക്ക് ഭയങ്കര ഇളക്കമാണെന്നും ചില സാഹിത്യകാരന്മാര്‍ ഷോ കാണിക്കുകയാണെന്നും നേരിട്ട് പറയാതെ എംടിയെ ഏറ്റുപറയുന്നത് ഭീരുത്വമാണെന്നും പറഞ്ഞു. ആലപ്പുഴയില്‍ നടന്ന ഒരു പരിപാടിയിലായിരുന്നു ജി.സുധാകരന്റെ വിമര്‍ശനം. അതേസമയം മുഖ്യമന്ത്രിയെ വേദിയില്‍ ഇരുത്തി എം.ടി. വാസുദേവന്‍ നായര്‍ നടത്തിയ വിമര്‍ശനം വന്‍ ചര്‍ച്ചയായി മാറിയിരുന്നു. എം.ടി. പറഞ്ഞതില്‍ പാര്‍ട്ടിക്ക് എന്തെങ്കിലും തിരുത്താനുണ്ടെങ്കില്‍ അതിനാവശ്യമായ നിലപാട് എടുക്കുമെന്നും സിപിഎം മാറ്റത്തിന് വിധേയാമാകാത്ത പാര്‍ട്ടിയാണെന്ന ധാരണ വേണ്ടെന്നുമായിരുന്നു നേരത്തേ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണം.

എംടിയുടെ വിമര്‍ശനത്തില്‍ ചാരി മാധ്യമങ്ങളെ വിമര്‍ശിക്കാനാണ് നേരത്തേ സിപിഎം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാകാരാട്ട് ശ്രമിച്ചത്. എംടിനടത്തിയത് വിമര്‍ശനമാണെന്നത് ചില മാധ്യമങ്ങളുടെ വ്യാഖ്യാനമാണെന്നായിരുന്നു ബൃന്ദാകാരാട്ടിന്റെ പ്രതികരണം. ചില കാര്യങ്ങളില്‍ സ്വന്തം വ്യാഖ്യാനം ചമയ്ക്കുന്നതില്‍ കേരളത്തിലെ ചില മാധ്യമ കേന്ദ്രങ്ങള്‍ വിദഗ്ധരാണെന്നും ഇത് അതിന് ഉദാഹരണമാണെന്നും അവര്‍ പ്രതികരിച്ചു.

Facebook Comments Box

By admin

Related Post