Sat. May 18th, 2024

കേന്ദ്ര ഏജന്‍സികള്‍ എത്തുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പ് ആയതിനാല്‍ ; സിപിഎം സംസ്ഥാന സെക്രട്ടറി

By admin Jan 18, 2024
Keralanewz.com

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കുമ്ബോള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ വെച്ച്‌ കേന്ദ്രസര്‍ക്കാര്‍ അന്വേഷണ പ്രഹസനം നടത്തുന്നതായി സിപിഎം.

മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട കമ്ബനിക്കെതിരേ വിവാദം കത്തുമ്ബോള്‍ ദേശാഭിമാനിയില്‍ എഴുതിയ കോളത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിമര്‍ശനം. അയോധ്യയിലെ പ്രതിഷ്ഠാചടങ്ങ് വലിയ സംഭവമാക്കി ഭൂരിപക്ഷ മതത്തിന്റെ വോട്ട് നേടാന്‍ ഒരു വശത്ത് ശ്രമിക്കുമ്ബോള്‍ മറുവശത്തുകൂടി പ്രതിപക്ഷനേതാക്കള്‍ക്കെതിരെ കല്‍പ്പിത കഥകള്‍ ചമച്ച്‌ അന്വേഷണ ഏജന്‍സികളെ കയറൂരി വിടുകയാണെന്ന് ലേഖനത്തില്‍ വിമര്‍ശിക്കുന്നു.

പതിനെട്ടാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ കേളികൊട്ട് ആരംഭിച്ചതോടെ മോദി സര്‍ക്കാരിന്റെ കീഴിലുള്ള അന്വേഷണ ഏജന്‍സികളും സജീവമായെന്നും കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയും ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും പറയുന്നു. അതേസമയം തന്നെ
കേന്ദ്രത്തിലും ഒരു ഡസനിലധികം സംസ്ഥാനങ്ങളിലും അധികാരം കൈയാളുന്ന ബിജെപിയുടെ നേതാക്കള്‍ക്കോ മന്ത്രിമാര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ എതിരെ ഈ നിമിഷംവരെയും ഏജന്‍സികള്‍ ഒരു ചെറുവിരലുപോലും അനക്കിയിട്ടില്ല എന്നുമാണ് ആക്ഷേപം.

ബിജെപി സര്‍ക്കാരുകള്‍ക്കെതിരെ കഴിഞ്ഞ ഒമ്ബതു വര്‍ഷത്തിനകം നിരവധി അഴിമതി ആരോപണങ്ങള്‍ ഉയരുകയുണ്ടായി. റഫാല്‍, പെഗാസസ്, അദാനി ഓഹരി തട്ടിപ്പ് തുടങ്ങി ലോകശ്രദ്ധ പിടിച്ചുപറ്റിയ അഴിമതിക്കേസുകള്‍ ഉയര്‍ന്നുവന്നിട്ടും ഈ ഏജന്‍സികള്‍ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയില്ല. വ്യാപം, ഉജ്ജയിന്‍ ഭൂമിതട്ടിപ്പ്, കര്‍ണാടകത്തിലെ 40 ശതമാനം കമീഷന്‍ തുടങ്ങി പല അഴിമതികളും ബിജെപി ഭരണം നടത്തിയ സംസ്ഥാനങ്ങളില്‍ ഉയര്‍ന്നുവരികയുണ്ടായി. അതേക്കുറിച്ച്‌ അന്വേഷിക്കാനും ഈ ഏജന്‍സികള്‍ തയ്യാറായിട്ടില്ലെന്നും പറയുന്നു.

കരിമണല്‍ കമ്ബനിയായ സി.എം.ആര്‍.എലില്‍നിന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയും അവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷന്‍സും 1.72 കോടി രൂപ വാങ്ങിയത് എന്തിനാണെന്നതിനു രേഖയില്ലെന്ന് രജിസ്ട്രാര്‍ ഓഫ് കമ്ബനീസിന്റെ (ആര്‍.ഒ.സി) റിപ്പോര്‍ട്ട് ഇന്നലെ പുറത്തുവന്നിരുന്നു. പണം വാങ്ങിയതെന്തിനെന്നു വ്യക്തമാക്കുന്ന ഒരുരേഖയും ഹാജരാക്കാന്‍ എക്‌സാലോജിക്കിനു കഴിഞ്ഞില്ലെന്ന് ആര്‍.ഒ.സി. ബംഗളുരു യൂണിറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സേവനത്തിനു പ്രതിഫലമായി സി.എം.ആര്‍.എലില്‍നിന്നു വാങ്ങിയ തുകയ്ക്കു ജി.എസ്.ടി. അടച്ചെന്ന വിവരം മാത്രമാണ് എക്‌സാലോജിക് െകെമാറിയത്. തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന വകുപ്പുകള്‍പ്രകാരം എക്‌സാലോജിക്കിനെതിരേ നടപടിയെടുക്കാമെന്നും പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

Facebook Comments Box

By admin

Related Post