Sun. May 19th, 2024

ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നല്‍കാന്‍ വിസമ്മതിച്ചു; അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് 17കാരിയെ കൊലപ്പെടുത്തി

By admin Jan 18, 2024
Keralanewz.com

ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നല്‍കാന്‍ അനുവാദം നല്‍കാത്ത മകളെ കൊലപ്പെടുത്തി അച്ഛനും രണ്ടാനമ്മയും. ജനുവരി 13നാണ് ഖുഷി കുമാരിയെ (17)മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ സുനില്‍ മഹ്‌തോ, ഭാര്യ പുനം ദേവി എന്നിവരെ പോലീസ അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡിലെ രാംഗഡ് ജില്ലയിലാണ് സംഭവം.

ഖുഷിക്ക് ആറ് ലക്ഷം രൂപ സ്ഥിരനിക്ഷേപമുണ്ടായിരുന്നു. പണം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പിതാവും രണ്ടാനമ്മയും ചേര്‍ന്ന് സഹോദരിയെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച്‌ ഖുഷിയുടെ സഹോദരനാണ് ഭദാനിനഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലായത്.

മകളുടെ സംശയാസ്പദമായ മരണവുമായി ബന്ധപ്പെട്ട് സുനില്‍ മഹ്തോയെയും ഭാര്യ പുനം ദേവിയെയും പോലീസ് അറസ്റ്റ് ചെയ്തതായി സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ (എസ്ഡിപിഒ) ബീരേന്ദ്ര കുമാര്‍ ചൗധരി പറഞ്ഞു. ദമ്ബതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് പ്രാദേശിക ഗ്രാമീണര്‍ പോലീസ് സ്റ്റേഷന് പുറത്ത് പ്രകടനം നടത്തിയിരുന്നു.

Facebook Comments Box

By admin

Related Post