Sat. May 18th, 2024

മാര്‍ച്ച്‌ വരെയെങ്കിലും മന്ത്രിമാര്‍ അയോധ്യരാമക്ഷേത്രം സന്ദര്‍ശിക്കരുത്; കേന്ദ്രമന്ത്രിമാര്‍ക്ക് നിര്‍ദേശവുമായി പ്രധാനമന്ത്രി

By admin Jan 25, 2024
Keralanewz.com

മാര്‍ച്ച്‌ വരെയെങ്കിലും അയോധ്യരാമക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തരുതെന്ന്മറ്റ് കേന്ദ്രമന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്.

മോദി ഈക്കാര്യം കേന്ദ്ര മന്ത്രിസഭായോഗത്തിലാണ് ആവശ്യപ്പെട്ടതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. ക്ഷേത്രത്തിലുണ്ടാകുന്ന തിരക്കും വി ഐ പികല്‍ സന്ദര്‍ശനം നടത്തുമ്ബോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടും കണക്കിലെടുത്താണ് പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന.തിരക്ക് നിയന്ത്രാണീതീതമായതിനാല്‍ അയോധ്യയിലേക്കുള്ള ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കടത്തിവിടുന്നില്ലായെന്നും റിപ്പോര്‍ട്ടുകളുണ്ട്. മൂന്ന് ലക്ഷത്തോളം ആളുകളാണ് ബുധനാഴ്ച്ച മാത്രം ക്യൂ നിന്നത്.

വി ഐപികള്‍ സന്ദര്‍ശിക്കുന്നെങ്കില്‍ മുന്‍കൂട്ടി അറിയിക്കാനായി യു പി മന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

Facebook Comments Box

By admin

Related Post