Thu. May 16th, 2024

പ്രധാനമന്ത്രിയെ നാടകത്തിൽ ആക്ഷേപിച്ചു; ഹൈക്കോടതി ജീവനക്കാര്‍ക്കെതിരെ പരാതി.

By admin Jan 26, 2024 #bjp
Keralanewz.com

കൊച്ചി:പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേരളാ ഹൈക്കോടതി ജീവനക്കാർ അപമാനിച്ചതായി പരാതി. ഹൈക്കോടതി ജീവനക്കാർ അവതരിപ്പിച്ച ഹ്രസ്വനാടകത്തില്‍ അധിക്ഷേപകരമായ ഉള്ളടക്കമുണ്ടെന്നാണ് പരാതി

ഇക്കാര്യം ചൂണ്ടിക്കാട്ടി ലീഗല്‍ സെല്ലും ഭാരതീയ അഭിഭാഷക പരിഷത്തും പരാതി നല്‍കിയിട്ടുണ്ട്.

നാടകത്തില്‍ പ്രധാനമന്ത്രിയുടെ വാക്കുകളുടെ പ്രയോഗരീതിയേയും കേന്ദ്ര പദ്ധതികളെയും ആക്ഷേപിച്ചുവെന്ന് പരാതിയില്‍ പറയുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃത വർഷാഘോഷത്തെയും കോടതി ജീവനക്കാർ നാടകത്തിലൂടെ വിമർശിച്ചു എന്ന് പരാതിയിലുണ്ട്

Facebook Comments Box

By admin

Related Post