Wed. May 15th, 2024

മസാല ബോണ്ട്‌: ഡോ. തോമസ്‌ ഐസക്കിന്‌ വീണ്ടും ഇ.ഡി. നോട്ടീസ്‌

By admin Feb 8, 2024
Keralanewz.com

കൊച്ചി: മസാല ബോണ്ട്‌ കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ടു മുന്‍ മന്ത്രി തോമസ്‌ ഐസക്കിനു വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇ.ഡി.) നോട്ടീസ്‌ അയച്ചു.

13 നു ഇ.ഡിയുടെ കൊച്ചി ഓഫീസില്‍ ഹാജരാകണമെന്നാണു നിര്‍ദ്ദേശം. ബന്ധപ്പെട്ട രേഖകളും ഹാജരാക്കണമെന്നു നിര്‍ദ്ദേശമുണ്ട്‌.
മസാല ബോണ്ടുമായി ബന്ധപ്പെട്ടുള്ള ഇ.ഡിയുടെ സമന്‍സ്‌ ചോദ്യം ചെയ്‌തു തോമസ്‌ ഐസക്‌ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇ.ഡിക്കു നോട്ടീസ്‌ അയച്ചിരുന്നു. ഹര്‍ജി ഈ മാസം ഒന്‍പതിനു പരിഗണിക്കുന്നതിനു മുമ്ബായി നോട്ടീസിനു മറുപടി നല്‍കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതിനിടെയാണു 13നു ഹാജരാകാന്‍ പുതിയ നോട്ടീസ്‌ നല്‍കിയത്‌.മുമ്ബു പലതവണ തോമസ്‌ ഐസക്കിനു ഹാജരാകാന്‍ ആവശ്യപ്പെട്ട്‌ ഇ.ഡി. നോട്ടിസ്‌ അയച്ചിട്ടുണ്ടെങ്കിലും, അദ്ദേഹം ഹാജരാകാതെ ഒഴിഞ്ഞുമാറുകയായിരുന്നു. മാത്രമല്ല, ഇ.ഡിയുടെ സമന്‍സ്‌ ചോദ്യം ചെയ്‌തു ഹൈക്കോടതിയെ സമീപിക്കുകയും ചെയ്‌തു. നിയമവിരുദ്ധവും ഏകപക്ഷീയവുമായ സമന്‍സ്‌ റദ്ദാക്കണമെന്നായിരുന്നു ആവശ്യം.
അതിനു മുമ്ബും ഇ.ഡി. അയച്ച സമന്‍സിനെതിരേ തോമസ്‌ ഐസക്കും കിഫ്‌ബിയും ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന്‌ ഇ.ഡി. സമന്‍സ്‌ പിന്‍വലിച്ചു. എന്നാല്‍ ആഴ്‌ചകള്‍ക്കകം വീണ്ടും സമന്‍സ്‌ അയച്ചിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയാണു വീണ്ടും കോടതിയിലെത്തിയത്‌. ഈ ഹര്‍ജി പരിഗണിച്ചാണ്‌, നാളെയ്‌ക്കകം മറുപടി നല്‍കാന്‍ ഹൈക്കോടതി ഇ.ഡിക്കു നോട്ടീസ്‌ അയച്ചത്‌.

Facebook Comments Box

By admin

Related Post