Thu. May 2nd, 2024

ഒന്ന് സൂക്ഷിച്ചോളൂ, ഇല്ലെങ്കില്‍ എട്ടിന്റെ പണി കിട്ടും; ആൻഡ്രോയിഡ്, ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിള്‍

By admin Feb 13, 2024
Keralanewz.com

അടുത്തിടെയാണ് ഗൂഗിള്‍ ജെമിനിയെന്ന പേരില്‍ പുതിയ എ ഐ മോഡല്‍ അവതരിപ്പിച്ചത്. ചാറ്റ് ജി പിടിയെ വെല്ലുവിളിച്ചായിരുന്നു ഇത്.

ഇതിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് ആൻഡ്രോയിഡ്, ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് സുരക്ഷാ ഭീഷണിയുമായെത്തിയിരിക്കുകയാണ് ഗൂഗിള്‍.

‘ദയവായി നിങ്ങളുടെ സംഭാഷണങ്ങളില്‍ രഹസ്യമായ വിവരങ്ങളോ, അല്ലെങ്കില്‍ ഞങ്ങളുടെ പ്രൊഡക്‌ട്‌സ്, സേവനങ്ങള്‍, മെഷീൻ ലേണിംഗ് സാങ്കേതികവിദ്യകള്‍ എന്നിവ മെച്ചപ്പെടുത്താൻ ഇത് ഉപയോഗിക്കരുത്’ – എന്നാണ് മുന്നറിയിപ്പ്.

എന്തുകൊണ്ടാണ് സ്വകാര്യ വിവരങ്ങള്‍ നല്‍കരുതെന്ന് പറയുന്നതെന്നതിനെപ്പറ്റിയും ഗൂഗിള്‍ വിശദീകരിച്ചു. ‘സ്വകാര്യ വിവരങ്ങള്‍ ഒരിക്കല്‍ അവലോകനം ചെയ്താല്‍ നിങ്ങള്‍ ജെമിനി ആപ്പിന്റെ ആക്റ്റിവിറ്റി ഡിലീറ്റ് ചെയ്താലും ഒരു നിശ്ചിത കാലയളവിലേക്ക് അവ നീക്കം ചെയ്യപ്പെടില്ല.’- ഗൂഗിള്‍ അറിയിച്ചു.

സംഭാഷണങ്ങള്‍ വെവ്വേറെ സൂക്ഷിക്കുന്നതും ഉപയോക്താവിന്റെ ഗൂഗിള്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടില്ലാത്തതുമാണ് ഇതിന് കാരണം. രഹസ്യാത്മ വിവരങ്ങള്‍ ഉള്‍പ്പെടുന്ന സംഭാഷണങ്ങള്‍ മൂന്ന് വർഷം വരെ നിലനില്‍ക്കും.

ജെമിനി ആപ്സ് ആക്റ്റിവിറ്റി ഓഫാക്കിയാലും, ഉപയോക്താവിന്റെ സംഭാഷണം അക്കൗണ്ടില്‍ 72 മണിക്കൂർ വരെ സേവ് ചെയ്യപ്പെടുമെന്നും ഗൂഗിള്‍ വെളിപ്പെടുത്തി. ‘ജെമിനി ആപ്സ് പ്രവർത്തനം ഓഫായിരിക്കുമ്ബോള്‍ പോലും, നിങ്ങളുടെ സംഭാഷണങ്ങള്‍ 72 മണിക്കൂർ വരെ അക്കൗണ്ടില്‍ ഉണ്ടാകും. എന്നാല്‍ ഈ അക്ടിവിറ്റികള്‍ നിങ്ങള്‍ക്ക് കാണാൻ സാധിക്കില്ല.മാത്രമല്ല നിങ്ങള്‍ അറിയാതെ പോലും ജെമിനി ആപ്സ് ആക്ടിവായേക്കാം.ഉദാഹരണത്തിന്, ‘ഹേയ് ഗൂഗിള്‍’ എന്ന് പറഞ്ഞാല്‍ ജെമിനി ആപ്പ് സജീവമായേക്കാം.’- ഗൂഗിള്‍ അറിയിച്ചു.

ജെമിനി നിർമ്മിച്ചത് ഗൂഗിളിന്റെ വിവിധ ടീമുകളുടെ സഹകരണത്തോടെയാണ്. മള്‍ട്ടി മോഡലായതുകൊണ്ട് തന്നെ ടെക്സ്റ്റ്, ശബ്ദം, ചിത്രം, വീഡിയോ, കോഡ് എന്നിവയൊക്കെ മനസിലാക്കാനും ഇതിനനുസരിച്ച്‌ പ്രവർത്തിക്കാനും സാധിക്കും.

Facebook Comments Box

By admin

Related Post