Thu. May 2nd, 2024

റായ്ബറേലിയുടെ സുരക്ഷിതത്വത്തിന് ബലം കുറയുന്നു ; രാജ്യസഭാസീറ്റ് രാഹുലിന് പിന്നാലെ സോണിഗാന്ധിയുടേയും പാലായനം

By admin Feb 15, 2024
Keralanewz.com

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കേ കോണ്‍ഗ്രസിന്റെ ഏറ്റവും ഉയര്‍ന്ന നേതാക്കളായ ഗാന്ധി കുടുംബത്തിന് പാര്‍ലമെന്റിലെത്താന്‍ നിരന്തരം ജയിച്ചിരുന്നതും സ്വന്തമെന്ന് മേല്‍വിലാസം ഉള്ളതുമായ സ്വന്തം മണ്ഡലങ്ങളില്‍ നിന്നും പാലായനം ചെയ്യേണ്ടി വരികയാണോ?

രാജ്യസഭാംഗത്വം തേടി സോണിയാഗാന്ധി രാജസ്ഥാനില്‍ പോയതിന് പിന്നാലെയാണ് ഈ ആശങ്ക. കോണ്‍ഗ്രസിന്റെ അവസാനവാക്കായ രാഹുല്‍ഗാന്ധിക്ക് പിന്നാലെയാണ് സോണിയയും സ്വന്തം മണ്ഡലം വിട്ടത്.

പൊതുതെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. 2019 ല്‍ പരാജയഭീതിയില്‍ തന്റെ കര്‍മ്മഭൂമിയായ അമേഠിയെ വിട്ട് രണ്ടാം മണ്ഡലമായി രാഹുല്‍ വയനാടിനെ കൂടി തെരഞ്ഞെടുത്തിരുന്നു. ഇത്തവണ ഈ ഭീതി സോണിയാഗാന്ധിക്കാണെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ പറയുന്നത്. അയോദ്ധ്യയില്‍ രാമക്ഷേത്രം കൂടി പണിതുയര്‍ത്തിയതോടെ രാജ്യത്തെ മറ്റ് പലയിടങ്ങളെക്കാള്‍ കൂടുതല്‍ സ്വന്തം സംസ്ഥാനമായ ഉത്തര്‍പ്രദേശിനെയും ബാധിച്ചിരിക്കുന്ന മോദി തരംഗത്തില്‍ പാര്‍ലമെന്റില്‍ തന്റെ സാന്നിദ്ധ്യം ഉറപ്പാക്കാന്‍ വേണ്ടിയാണ് സോണിയ ലോക്‌സഭാംഗത്വം വിട്ട് രാജ്യസഭാംഗത്വം തേടിയതെന്നാണ് വിമര്‍ശനം.

ഗാന്ധികുടുംബത്തിന്റെ സുരക്ഷിത കോട്ടയായ റായ്ബറേലി പോലും ഇത്തവണ കോണ്‍ഗ്രസിന് സുരക്ഷിത മണ്ഡലമല്ലെന്ന വിലയിരുത്തലുണ്ട്. 2014 ല്‍ ബിജെപിയുടെ അജയ് അഗര്‍വാളിനെതിരേ സോണിയാഗാന്ധി 52,64,34 വോട്ടുകള്‍ നേടിയിരുന്നു. ഇത് മൊത്തം വോട്ടുകളുടെ 52 ശതമാനമായിരുന്നു. അജയ് അഗര്‍വാളിന് കിട്ടിയത് 17,37,21 വോട്ടുകളും. 42 ശതമാനം. പക്ഷേ 2019 ല്‍ സോണിഗാന്ധി 534918 വോട്ടുകളായിരുന്നു നേടിയത്. 57 ശതമാനം. എതിരാളി ദിനേശ് പ്രതാപ് സിംഗിന് 36,77,40 വോട്ടുകളും. 39 ശതമാനം മാത്രം. കോണ്‍ഗ്രസിനെ ഭയപ്പെടുത്തുന്നത് വോട്ടുഷെയറല്ല. ബിജെപിയുടെ വോട്ടുകളില്‍ ഉണ്ടാകുന്ന വര്‍ദ്ധനയാണ്. 2014 ല്‍ 35,27,13 വോട്ടിന്റെ മാര്‍ജിന്‍ 2019 ല്‍ എത്തിയപ്പോള്‍ 16,71,78 ആയിട്ടാണ് കുറഞ്ഞത്.

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്ക്ക് ശേഷം ഉത്തര്‍പ്രദേശില്‍ അതിശക്തമായ രാമഭക്തിയുടെ പ്രകമ്ബനം ഉണ്ടായിട്ടുണ്ട്. ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വരാന്‍ തുടങ്ങിയത് മുതല്‍ റായ്ബറേലിയില്‍ കോണ്‍ഗ്രസിന് ലീഡ് കുറയുന്നത് അവരുടെ പിടി അയയുന്നതിന്റെ സൂചനയായിട്ടാണ് ബിജെപിയുടെ വിലയിരുത്തല്‍. അതു കൊണ്ടു തന്നെ ഇത്തവണ റായ്ബറേലി ഗാന്ധികുടുംബത്തിന്റെ കയ്യില്‍ നിന്നും പിടിച്ചുവാങ്ങാമെന്ന് ബിജെപി കരുതുന്നു. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വിജയലീഡ് കുറയുന്നത് സൂചിപ്പിക്കുന്നത് പ്രിയങ്ക വധേര ഈ സീറ്റില്‍ മത്സരിച്ചാലും അവര്‍ക്ക് അത് നഷ്ടമാകുമെന്നാണ്. ഇനി വിജയിച്ചാലും, മാര്‍ജിന്‍ തുച്ഛമായിരിക്കും.

താരതമ്യേനെ കുറഞ്ഞ പ്രവര്‍ത്തന പാരമ്ബര്യമുള്ള പ്രിയങ്ക തോറ്റാല്‍ പോലും സോണിയാ ഗാന്ധി തോല്‍ക്കുന്നതിനേക്കാള്‍ ആഘാതം കുറവാകുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. ജനവിധിയുടെ പരമോന്നത പരീക്ഷണത്തെ അഭിമുഖീകരിക്കേണ്ടതില്ലെന്ന് സമുന്നത നേതാവ് സോണിയാ ഗാന്ധി തീരുമാനിച്ചതോടെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ലോക്സഭയില്‍ ഇപ്പോഴുള്ളതിനേക്കാള്‍ കുറഞ്ഞ നേട്ടം ഇനിയും കണ്ടേക്കാം. അതേസമയം സോണിയ ഇവിടെ ഇനി മത്സരിച്ചാലും ജയിക്കുമെന്നും എന്നാല്‍ അനാരോഗ്യം മുലമാണ് സോണിയ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒഴിവാക്കുന്നതെന്നും അല്ലാതെ നരേന്ദ്രമോദി തരംഗത്തെ ഒരു തരത്തിലും ഭയക്കുന്നില്ലെന്നും കോണ്‍ഗ്രസും പറയുന്നു.

Facebook Comments Box

By admin

Related Post