Mon. May 6th, 2024

മരട് വെടിക്കെട്ടിന് അനുമതി നിഷേധിച്ച്‌ ഹൈക്കോടതി

By admin Feb 20, 2024
Keralanewz.com

കൊച്ചി: എറണാകുളം മരട് കൊട്ടാരം ദേവീക്ഷേത്രം വെടിക്കെട്ടിന് അനുമതി നിഷേധിച്ച ജില്ലാ കളക്ടറുടെ തീരുമാനം ശരിവെച്ച്‌ ഹൈക്കോടതി.

ലൈസന്‍സ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദേവസ്വം സെക്രട്ടറി അപേക്ഷ നല്‍കിയിരുന്നു. തൃപ്പൂണിത്തറ വെടിക്കെട്ടിന്റെ് പശ്ചാത്തലത്തിലാണ് നടപടി.

നാളെ വെടിക്കെട്ട് നടത്താനായിരുന്നു സമിതി തീരുമാനിച്ചിരുന്നത്. അപകടങ്ങളുടെ സാഹചര്യം കണക്കിലെടുത്തും വെടിക്കെട്ട് അനുമതിക്കായുളള അപേക്ഷ നിരസിക്കാവുന്നതാണെന്ന കമ്മീഷണര്‍ എന്നിവരുടെ റിപ്പോര്‍ട്ടിന്റെ് അടിസ്ഥാനത്തില്‍ കളക്ടര്‍ അനുമതി നിരസിച്ചത്.

ക്ഷേത്രം ഭരണസമിതി സ്ഥിരം നിയമലംഘകരാണെന്ന് ഹൈക്കോടതി പറഞ്ഞു. 2002ലെ ഉത്തരവ് അനുസരിച്ച്‌ ക്ഷേത്ര പരിസരം നിശബ്ദ മേഖലയാണെന്നും കോടതി പറഞ്ഞു. ഡിവിഷന്‍ ബെഞ്ചിന് മുമ്ബാകെ അപ്പീല്‍ നല്‍കാനാണ് ഭരണസമിതിയുടെ തീരുമാനം. ഇന്ന് തന്നെ അപ്പീല്‍ നല്‍കും.

Facebook Comments Box

By admin

Related Post