Mon. May 6th, 2024

യാത്രാബോട്ട്‌ നിരക്ക്‌ വര്‍ധിപ്പിക്കും

By admin Feb 22, 2024
Keralanewz.com

ആലപ്പുഴ : എട്ടുവര്‍ഷത്തിനു ശേഷം സംസ്‌ഥാന ജലഗതാഗത വകുപ്പിനു കീഴിലുള്ള യാത്രാബോട്ടുകളുടെ ടിക്കറ്റ്‌ നിരക്ക്‌ വര്‍ധിപ്പിക്കുന്നു.

ഇതിന്‌ മുന്നോടിയായി ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്ര(നാറ്റ്‌പാക്‌)ത്തിന്റെ നേതൃത്വത്തില്‍ പഠനം നടത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനൊരുങ്ങുകയാണ്‌. അടുത്ത മാസം നാറ്റ്‌പാക്‌ റിപ്പോര്‍ട്ട്‌ സര്‍ക്കാരിന്‌ നല്‍കുമെന്നാണ്‌ അറിയുന്നത്‌. സാധാരണ സര്‍വീസ്‌ നടത്തുന്ന യാത്രാബോട്ടുകളില്‍ ഇപ്പോള്‍ ആറു രൂപയാണ്‌ മിനിമം നിരക്ക്‌. ഇത്‌ 10 രൂപയാക്കി വര്‍ധിപ്പിക്കാനാണ്‌ സാധ്യത. സൂപ്പര്‍ എക്‌സ്‌പ്രസ്‌ ബോട്ടുകളിലും നിരക്ക്‌ കൂടും.
2016-ലാണ്‌ ഏറ്റവുമൊടുവില്‍ യാത്രാബോട്ടുകളിലെ ടിക്കറ്റ്‌ നിരക്ക്‌ വര്‍ധിപ്പിച്ചത്‌. ഡീസല്‍ ഉപയോഗം, അറ്റകുറ്റകുറ്റപ്പണിക്കുള്ള ചെലവ്‌ തുടങ്ങിയവ കണക്കാക്കിയാണ്‌ മിനിമം നിരക്ക്‌ നിശ്‌ചയിക്കുന്നത്‌.
കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളിലെ 14 സ്‌റ്റേഷനുകളിലായി 63 ബോട്ട്‌ സര്‍വീസുകളാണ്‌ ജലഗതാഗതവകുപ്പ്‌ നടത്തുന്നത്‌. ഇതില്‍ 54 എണ്ണം യാത്രാബോട്ടുകളും ഒരു സോളാര്‍ ബോട്ടും എട്ട്‌ കറ്റാമറൈന്‍ ഡീസല്‍ ബോട്ടുകളുമാണ്‌.

Facebook Comments Box

By admin

Related Post