Wed. May 15th, 2024

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെ ഫലം ഇന്ന്; 23 വാര്‍ഡുകളിലെ പോളിങ് 75.1%

By admin Feb 23, 2024
Keralanewz.com

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച നടന്ന തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്. ഉപതെരഞ്ഞെടുപ്പില്‍ 75.1% ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു.

10974 പുരുഷന്മാരും 13442 സ്ത്രീകളും ഉള്‍പ്പെടെ ആകെ 24416 വോട്ടര്‍മാരാണ് വോട്ട് ചെയ്തത്.

ഫലം കമ്മീഷന്റെ www.sec.kerala.gov.in സൈറ്റിലെ TREND ല്‍ അപ്പോള്‍ തന്നെ ലഭ്യമാകും. പത്ത് ജില്ലകളിലായി ഒരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വാര്‍ഡിലും നാല് മുനിസിപ്പാലിറ്റി, പതിനെട്ട് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ആകെ 88 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്.

പോളിങ് ശതമാനം – ജില്ല, തദ്ദേശ സ്ഥാപനം, വാര്‍ഡ് നമ്ബരും പേരും, (ശതമാനം) ക്രമത്തില്‍

തിരുവനന്തപുരം – തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 64.വെള്ളാര്‍ (66.9),

ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ 13.കുന്നനാട് (77.43),

പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ 06.കോവില്‍വിള (82.16),

പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തിലെ 08.അടയമണ്‍ (80.59),

കൊല്ലം – ചടയമംഗലം ഗ്രാമപഞ്ചായത്തിലെ 10.കുരിയോട് (76.24)

Facebook Comments Box

By admin

Related Post