Wed. May 15th, 2024

മനഃപൂര്‍വ്വമുള്ള അനുസരണക്കേട്, ബോണ്ട് വിവരങ്ങള്‍ നാളെ കൈമാറിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി; എസ്ബിഐയ്ക്ക് താക്കീത്

By admin Mar 11, 2024
Keralanewz.com

ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ എസ്ബിഐയ്ക്ക് ശക്തമായ താക്കീതുമായി സുപ്രീം കോടതി. ഇലക്ടറല്‍ ബോണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്ന ഉത്തരവ് പാലിക്കാത്തത് ‘മനഃപൂര്‍വ്വമായ അനുസരണക്കേട്’ ആണെന്നും നാളെ വിവരങ്ങള്‍ കൈമാറിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും താക്കീതില്‍ പറയുന്നു.

മാര്‍ച്ച്‌ ആറിനകം ബോണ്ട് വാങ്ങിയവരുടെയും സ്വീകരിച്ചവരുടെയും വിവരങ്ങള്‍ നല്‍കണമെന്നായിരുന്നു ഫെബ്രുവരി 15 ന് സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാല്‍ ഇത് പാലിക്കാതെ സമയപരിധി അവസാനിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് എസ്ബിഐ കോടതിയില്‍ സാവകാശം തേടി ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. കോടതി ഉത്തരവ് പാലിക്കാത്ത എസ്ബിഐ നടപടിക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടി ആവശ്യപ്പെട്ട് ഡെമോക്രാറ്റിക് റിഫോംസ് ആന്റ് കോമണ്‍ കോസ് എന്ന സംഘടനയും കോടതിയെ സമീപിച്ചിരുന്നു.

പുതിയ ഉത്തരവിനു പിന്നാഃല സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി എസ്ബിഐ ചെയര്‍മാനും എം.ഡിക്കും നിര്‍ദേശം നല്‍കി. ഈ ഉത്തരവ് നിശ്ചിത സമയപരിധിക്കുള്ളില്‍ പാലിച്ചില്ലെങ്കില്‍ മനഃപൂര്‍വ്വമായ അനുസരണക്കേടായി വിലയിരുത്തി നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി.

Facebook Comments Box

By admin

Related Post