Wed. May 15th, 2024

മധ്യപ്രദേശിലെ ധാര്‍ ഭോജ്ശാല ക്ഷേത്രത്തില്‍ സര്‍വേ നടത്താന്‍ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവ്

By admin Mar 12, 2024
Keralanewz.com

ഡല്‍ഹി: ഗ്യാന്‍വാപിക്ക് ശേഷം മധ്യപ്രദേശിലെ ധാര്‍ ഭോജ്ശാല ക്ഷേത്രത്തില്‍ സര്‍വേ നടത്താന്‍ മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ്.

മധ്യപ്രദേശിലെ ധാറില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ഭോജ്ശാല. ക്ഷേത്രം നിലവില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലാണ്.

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌, വെള്ളിയാഴ്ച മുസ്ലീങ്ങള്‍ക്കും ചൊവ്വാഴ്ചയും സരസ്വതി ദേവിയുടെ ഉത്സവമായ വസന്തപഞ്ചമിയിലും ഹിന്ദുക്കള്‍ക്കുമാണ് ക്ഷേത്രത്തില്‍ ആരാധനയ്ക്ക് അനുമതിയുള്ളത്. ഹിന്ദു മുന്നണിയുടെ ഹര്‍ജിയെ തുടര്‍ന്നാണ് ഇന്നലെ മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ്. ഇതോടെ അയോധ്യ, വാരണാസി, മഥുര എന്നിവിടങ്ങള്‍ക്ക് പുറമേ സര്‍വ്വേ നടത്തുന്ന നാലാമത്തെ സ്ഥലമാണിത്.

ഭോജ്ശാല ക്ഷേത്രത്തില്‍ കാര്‍ബണ്‍ ഡേറ്റിംഗിലൂടെ വിശദമായ അന്വേഷണവും നടത്തേണ്ടതുണ്ട്. പുരാവസ്തു, വിഗ്രഹം, പ്രതിഷ്ഠ എന്നിവ പരിശോ?ധിക്കണമെന്നും ഡയറക്ടര്‍ ജനറലിന്റെയോ അഡീഷണല്‍ ഡയറക്ടര്‍ ജനറലിന്റെയോ നേതൃത്വത്തില്‍ ആറാഴ്ചയ്ക്കുള്ളില്‍ സര്‍വേ നടത്തി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നുമാണ് ഉത്തരവ്.

റിപ്പോര്‍ട്ട് ലഭിച്ച ശേഷം ദൈനംദിന ആരാധനയ്ക്കുള്ള അവകാശം പുനഃസ്ഥാപിക്കണമെന്ന ഹര്‍ജിക്കാരന്റെ വാദം കേള്‍ക്കുമെന്നും ബെഞ്ച് പറഞ്ഞു.പരമാര രാജവംശത്തിലെ രാജാവ് എന്ന് പറയപ്പെടുന്ന ഭോജ രാജാവ് (എഡി 1000-1055 നിര്‍മ്മിച്ച ഒരു പ്രശസ്തമായ കോളേജിന്റെ ഭാഗമാണ് ധര്‍ ഭോജ്ശാല ക്ഷേത്രമെന്നും പലരും അവകാശപ്പെടുന്നു. അറിവിനായി രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും വിദ്യാര്‍ത്ഥികള്‍ എത്തുന്നതിനാല്‍ ഈ കോളേജ് ഭോജ്ശാല എന്നും എന്നറിയപ്പെട്ടു.

സര്‍വേ പൂര്‍ത്തിയാക്കണമെന്നും ഫോട്ടോകളും വീഡിയോകളും തയ്യാറാക്കണമെന്നും റിപ്പോര്‍ട്ട് അടുത്ത വാദം കേള്‍ക്കുന്നതിന് മുമ്ബ് ഏപ്രില്‍ 29 ന് കോടതിയില്‍ നല്‍കണമെന്നും ജസ്റ്റിസുമാരായ എസ്‌എ ധര്‍മാധികാരി, ദേവ് നാരായണ്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. സര്‍വേയില്‍ അത്യാധുനിക ഉപകരണങ്ങള്‍ ഉള്‍പ്പെടെ എല്ലാ രീതികളും ഉപയോ?ഗിക്കാം. സര്‍വേയില്‍ ക്ഷേത്രം ഉണ്ടെന്ന് തെളിയിക്കുന്ന പക്ഷം ആ സ്ഥലത്ത് നിത്യപൂജ നടത്താനുള്ള അവകാശം വേണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.

Facebook Comments Box

By admin

Related Post