Sat. May 18th, 2024

കാട്ടാന ആക്രമണം; മീന്‍ പിടിക്കാന്‍ പോയയാള്‍ കൊല്ലപ്പെട്ടു

By admin Mar 21, 2024
Keralanewz.com

കോന്നി: മീന്‍പിടിക്കാന്‍ പോയയാള്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു.

പത്തനംതിട്ട തണ്ണിത്തോട്‌ ഏഴാന്തല സ്വദേശി ദിലീപാ(55)ണ്‌ മരിച്ചത്‌. ഇന്നലെ രാത്രി എട്ടു മണിയോടെ കല്ലാറ്റില്‍ ഏഴാന്തല ഭാഗത്താണ്‌ സംഭവം. ദിലീപിനെ ആന ചവിട്ടിയും കുത്തിയും കൊല്ലുകയായിരുന്നുവെന്നാണ്‌ വിവരം. ഓടി രക്ഷപ്പെട്ട സുഹൃത്താണു പുറംലോകത്തെ വിവരം അറിയിച്ചത്‌.
വനപാലകരും പോലീസും സ്‌ഥലത്ത്‌ എത്തി മേല്‍നടപടി സ്വീകരിച്ചു. 19 നു രാത്രിയും ദിലീപും സുഹൃത്തും ഈ ഭാഗത്ത്‌ മീന്‍പിടിക്കാന്‍ പോയപ്പോള്‍ കാട്ടാന ഓടിച്ചിരുന്നതായി പറയുന്നു.
നാട്ടുകാരുടെ ഭാഗത്തുനിന്ന്‌ വലിയ പ്രതിഷേധമുണ്ടാകുമെന്ന്‌ കണക്കിലെടുത്ത്‌ പോലീസും ജാഗ്രതയിലാണ്‌.

Facebook Comments Box

By admin

Related Post