Wed. Nov 6th, 2024

‘മോദി സര്‍ക്കാര്‍ രാജ്യത്തെയാകെ തകര്‍ക്കാനുള്ള നീക്കത്തില്‍, ഇന്ത്യയില്‍ ജനാധിപത്യം ഉണ്ടോയെന്ന് സംശയം’: മുഖ്യമന്ത്രി

By admin Mar 30, 2024
Chief Minister Pinarayi Vijayan. Photo: Manorama
Keralanewz.com

തിരുവനന്തപുരം: ഇന്ത്യയില്‍ ജനാധിപത്യം ഉണ്ടോയെന്ന് സംശയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ബിജെപി ഭരണത്തില്‍ ജനം ഭയത്തിലാണെന്നും നരേന്ദ്ര മോദി സർക്കാർ രാജ്യത്തെയാകെ തകർക്കാനുള്ള നീക്കം നടത്തുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

രാജ്യത്ത് മതനിരപേക്ഷത സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ മുഖ്യമന്ത്രിയുടെ മണ്ഡ‍ല പര്യടനം നടക്കുന്ന തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ നെയ്യാറ്റിൻകരയില്‍ പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തില്‍ ജയിച്ചുവരാൻ കഴിയുന്ന ഒരു ശക്തിയല്ല ബിജെപി. അടിയന്തരാവസ്ഥ കഴി‍ഞ്ഞ് 1977ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ അതേ തിരിച്ചടി ഇത്തവണ ബിജെപിക്ക് ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന് ചേരുന്ന നിലപാടും നയവുമല്ല ബിജെപിയുടേതെന്നും,മതനിരപേക്ഷതയുടെ വിളനിലമായ നമ്മുടെ നാട് ബിജെപിയെ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ ബിജെപിയെ നേരിടാൻ ഞങ്ങള്‍ മതിയെന്ന് പറയുന്ന ഒരു കൂട്ടരാണ് യുഡിഎഫ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വലിയ വിജയമാണ് നേടിയത്. അന്ന് എല്‍ഡിഎഫിനു കനത്ത തിരിച്ചടിയും ഏല്‍ക്കേണ്ടി വന്നു. എന്നാല്‍ കേരളം ആഗ്രഹിച്ച ഒരു വികസനവും യുഡിഎഫ് എംപിമാർക്ക് നടത്താൻ സാധിച്ചില്ല’ – മുഖ്യമന്ത്രി പറഞ്ഞു.

ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് രാജ്യവ്യാപകമായി ഉയർന്നുവന്നിട്ടുള്ള കാര്യം. രാജ്യം ആ ഒരു വികാരത്തിലാണ് നീങ്ങുന്നത്. അതിനാലാണ് സംസ്ഥാനങ്ങള്‍ തോറും വിപുലമായ പ്രതിപക്ഷ ഐക്യം രൂപപ്പെട്ടത്. തങ്ങളെ പരാജയപ്പെടുത്താനാകില്ലെന്ന ചിന്തയിലാണ് ബിജെപി. നരേന്ദ്രമോദി അത്തരത്തില്‍ പരാജയപ്പെടാനുള്ള ഒരാളല്ലെന്ന പ്രചാരണം അഴിച്ചുവിടുകയാണെന്നും പിണറായി വിജയൻ പറഞ്ഞു.

രാജ്യത്തിന്റെ ഐക്യവും ഒരുമയും അപകടപ്പെടുകയാണ്.അങ്ങേയറ്റം അപകടകരമായ ഒരു ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഈ തിരഞ്ഞെടുപ്പില്‍ മതനിരപേക്ഷതയുടെയും സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും സംരക്ഷണമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അതിനുവേണ്ടി നിലപാട് എടുക്കുകയെന്നാണ് ജനം ആകെ ചിന്തിക്കുന്നത്. ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് രാജ്യവ്യാപകമായി ഉയർന്നുവന്നിട്ടുള്ള കാര്യം. രാജ്യം ആ ഒരു വികാരത്തിലാണ് നീങ്ങുന്നത്. അതിനാലാണ് സംസ്ഥാനങ്ങള്‍ തോറും വിപുലമായ പ്രതിപക്ഷ ഐക്യം രൂപപ്പെട്ടത്. തങ്ങളെ പരാജയപ്പെടുത്താനാകില്ലെന്ന ചിന്തയിലാണ് ബിജെപിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Facebook Comments Box

By admin

Related Post