Mon. May 6th, 2024

പെരുമാറ്റച്ചട്ട ലംഘനം: എല്‍.ഡി.എഫിന്റെ പരാതിയില്‍ സുരേഷ്ഗോപിയില്‍നിന്ന് വിശദീകരണം തേടും

By admin Mar 30, 2024
Keralanewz.com

തൃശൂര്‍: തൃശൂരിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച്‌ എല്‍.ഡി.എഫ്. നല്‍കിയ പരാതിയില്‍ സുരേഷ് ഗോപിയോട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടും. സി.പി.ഐ. ജില്ലാ സെക്രട്ടറിയും എല്‍.ഡി. എഫ്. തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷററുമായ കെ.കെ. വത്സരാജാണ് പരാതി നല്‍കിയത്. സ്ഥാനാര്‍ഥിയുടെ അഭ്യര്‍ഥനയില്‍ അവശ്യം വേണ്ട പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് സംബന്ധിച്ച വിശദാംശങ്ങളില്ല എന്നതാണ് പരാതിയ്ക്ക് അടിസ്ഥാനം. ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പരാതി നല്‍കിയത്. ജില്ലയിലെ മുഖ്യ വരണാധികാരി കൂടിയായ ജില്ലാ കലക്ടറാണ് സ്ഥാനാര്‍ഥിയോട് വിശദീകരണം തേടിയിട്ടുള്ളത്.

സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ വ്യാപകമായി മതചിഹ്നങ്ങളും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും നല്‍കി മതസ്പര്‍ധ സൃഷ്ടിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ നേരത്തെ ജില്ലാ കലക്ടര്‍ക്ക് എല്‍.ഡി.എഫ്. നേതൃത്വം പരാതി നല്‍കിയിരുന്നു. ഇക്കാര്യങ്ങളിലും അന്വേഷണം നടന്നുവരികയാ

Facebook Comments Box

By admin

Related Post