Thu. May 16th, 2024

ഓണ്‍ലൈൻ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി ; യുവാവ് അറസ്റ്റില്‍

By admin Apr 1, 2024
Keralanewz.com

കുറവിലങ്ങാട് : ഓണ്‍ലൈനിലൂടെ പാർടൈം ജോലി വഴി പണം സമ്ബാദിക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ യുവാവില്‍ നിന്നും പണം തട്ടിയ കേസുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

കണ്ണൂർ മാടായി വാടിക്കല്‍ ഭാഗത്ത് കളത്തിലേപുരയില്‍ വീട്ടില്‍ സൈനുല്‍ ആബിദ് (23) എന്നയാളെയാണ് കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.

കുറവിലങ്ങാട് പകലോമറ്റം സ്വദേശിയായ യുവാവ് തന്റെ ടെലഗ്രാം അക്കൗണ്ടിലേക്ക് പാർട്ട് ടൈം ജോലി വഴി പണം സമ്ബാദിക്കാം എന്ന പരസ്യം കാണുകയും തുടർന്ന് ഇതില്‍ ആകൃഷ്ടനായ യുവാവ് ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോലിക്കായി അപേക്ഷിക്കുകയുമായിരുന്നു.

പിന്നീട് പലതവണകളിലായി യുവാവില്‍ നിന്നും 250,000 ത്തില്‍പരം(രണ്ടുലക്ഷത്തി അമ്ബതിനായിരം) രൂപ സ്വന്തമാക്കി. തുടർന്ന് കബളിപ്പിക്കപ്പെട്ടതായി മനസിലാക്കിയ യുവാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരാതിയെ തുടർന്ന് കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ല പൊലീസ് മേധാവി കെ.കാർത്തിക്കിെൻറ നേതൃത്വത്തില്‍ പ്രത്യേക സൈബർ സംഘം രൂപീകരിച്ചു നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍ സൈനുല്‍ ആബിദിെൻറ അക്കൗണ്ടിലേക്കും പണം എത്തിയതായി കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കുറവിലങ്ങാട് സ്റ്റേഷൻ എസ്.എച്ച്‌. ഓ നോബിള്‍ പി.ജെ, എസ്.ഐ അനില്‍കുമാർ പി, എ.എസ്.ഐ അജി.ഡി, സി.പി.ഓ ജോജി കെ വർഗീസ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മറ്റു പ്രതിക്കായി തിരച്ചില്‍ ശക്തമാക്കി.

Facebook Comments Box

By admin

Related Post