Fri. May 17th, 2024

ഹൈറിച്ച്‌ തട്ടിപ്പ് കേസ് സിബിഐയ്ക്കു വിട്ട് സര്‍ക്കാര്‍ ഉത്തരവിറക്കി

By admin Apr 8, 2024
Keralanewz.com

കൊച്ചി: ഹൈറിച്ച്‌ തട്ടിപ്പ് കേസ് സിബിഐയ്ക്കു വിട്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിന്റെ ഭാഗമായി തൃശ്ശൂര്‍ ചേര്‍പ്പ് പോലിസ് അന്വേഷിക്കുന്ന ഇതുവരെയുള്ള അന്വേഷണ രേഖകള്‍ നേരിട്ട് പേഴ്‌സനല്‍ മന്ത്രാലയത്തില്‍ എത്തിക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കി.

കേസ് സംബന്ധിച്ച എല്ലാ രേഖകളും അടിയന്തരമായി ഡല്‍ഹിയില്‍ എത്തിക്കാനാണ് നിര്‍ദേശം. ഹൈ റിച്ച്‌ തട്ടിപ്പില്‍ ഇഡി അന്വേഷണവും പുരോഗമിക്കുകയാണ്. പോലിസ് നടത്തിയ അന്വേഷണത്തില്‍ മണി ചെയിന്‍ മാതൃകയില്‍ 1600 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഹൈറിച്ച്‌ എംഡി കെ ഡി പ്രതാപന്‍, ഭാര്യ സീനാ പ്രതാപന്‍ എന്നിവരെ പ്രതി ചേര്‍ത്താണ് പോലിസ് കേസെടുത്തത്. പ്രതികള്‍ ആളുകളില്‍ നിന്ന് സ്വകീരിച്ചത് 3141 കോടിയുടെ നിക്ഷേപമാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചിരുന്നു. അന്തര്‍ സംസ്ഥാനങ്ങളില്‍ നിന്നും നിക്ഷേപകരുണ്ട്. അന്തര്‍ ദേശീയ ഇടപാട് നടന്നിട്ടുണ്ടോയെന്ന പോലിസ് അന്വേഷണത്തിനിടയിലാണ് കേസ് കേന്ദ്ര ഏജന്‍സിക്ക് കൈമാറിയത്.

Facebook Comments Box

By admin

Related Post