Wed. May 8th, 2024

ഇത് ലോക്സഭയിലേക്കുള്ള അവസാന മത്സരം : ശശി തരൂര്‍

By admin Apr 12, 2024
Keralanewz.com

തിരുവനന്തപുരം: ഇത്തവണത്തേത് ലോക്സഭാ തെരഞ്ഞെടുപ്പിലെ തന്‍റെ അവസാനത്തെ മത്സരമെന്ന് തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂര്‍.

എന്നാല്‍ അതിനര്‍ഥം രാഷ്ട്രീയം നിര്‍ത്തുമെന്നല്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ വ്യത്യസ്തമായ പങ്ക് നിര്‍വഹിക്കാൻ അവസരം കിട്ടിയാല്‍ അത് നിര്‍വഹിക്കും.

താൻ മകനെ പോലെ കണ്ട് പ്രോത്സാഹിപ്പിച്ച നേതാവാണ് അനില്‍ ആന്റണി. പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർഥി അനില്‍ ആന്റണി അച്ഛൻ എ.കെ ആന്റണിയോട് മര്യാദയും സ്നേഹവും കാണിക്കണം. അച്ഛന്റെ ദുഖം അനില്‍ മനസിലാക്കണം. അനില്‍ തീവ്ര ബി.ജെ.പി നയങ്ങള്‍ പറയുന്നത് കേള്‍ക്കുമ്ബോള്‍ ദുഖമുണ്ട്.

പത്തനംതിട്ടയിലെ തോല്‍വി, അനിലിനെ പല പാഠങ്ങളും പഠിപ്പിക്കും. എ.കെ ആന്‍റണി പഠിപ്പിക്കാൻ ശ്രമിച്ച കാര്യങ്ങള്‍ ഇത്ര വേഗത്തില്‍ അനില്‍ മറന്നുപോയി. അനില്‍ ഉപയോഗിച്ച ഭാഷ കോണ്‍ഗ്രസില്‍ ഉപയോഗിക്കാറില്ല. അതിനെ കുറിച്ച്‌ കൂടുതല്‍ പറയാൻ ആഗ്രഹമില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

ബി.ജെ.പി ഭരണം തുടരുകയാണെങ്കില്‍ വിവാദ തീരുമാനങ്ങള്‍ക്കെതിരെ താൻ ജനങ്ങളുടെ ശബ്ദം ഉയര്‍ത്തും. മണ്ഡല പുന:സംഘടന, ഏക സിവില്‍ കോഡ്, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നിവക്കെതിരെ നിലപാട് എടക്കുമെന്നും ശശി തരൂര്‍ പറഞ്ഞു.

Facebook Comments Box

By admin

Related Post