Sun. May 19th, 2024

കേരളത്തിന് ആശ്വാസം: വായ്പാ പരിധിയില്‍ നിന്ന് 3000 കോടി രൂപ കടമെടുക്കാന്‍ അനുമതി

By admin Apr 12, 2024
Keralanewz.com

കോഴിക്കോട്: കേരളത്തിന് ആശ്വാസമായി വായ്പാ പരിധിയില്‍ നിന്ന് 3,000 കോടി രൂപ കടമെടുക്കാന്‍ മുന്‍കൂര്‍ അനുമതി നല്‍കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍.

5000 കോടി രൂപയായിരുന്നു കേരളം മുന്‍കൂര്‍ ആവശ്യപ്പെട്ടതെങ്കിലും 3000 കോടി രൂപ മാത്രമാണ് അനുവദിച്ചിരിക്കുന്നത്.

ആവശ്യപ്പെട്ട തുക ലഭിച്ചില്ലെങ്കിലും പ്രതിസന്ധിക്ക് താല്‍കാലിക പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍. പുതിയ സാമ്ബത്തിക വര്‍ഷത്തില്‍ ആദ്യമായാണ് സംസ്ഥാനം വായ്പാ പരിധിയില്‍ നിന്ന് മുന്‍കൂര്‍ കടമെടുക്കുന്നതിന് അനുമതി ചോദിച്ചത്. ഈ സാമ്ബത്തിക വര്‍ഷം 37,000 കോടി രൂപ കടമെടുക്കാന്‍ കേരളത്തിന് അവകാശമുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് മുന്‍കൂര്‍ കടമെടുക്കാനുള്ള അനുമതി സംസ്ഥാനം തേടിയത്. ഓരോ പാദത്തിലും കടമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേകം അനുമതി നല്‍കിയാല്‍ മാത്രമേ റിസര്‍വ് ബാങ്ക് വഴിയുള്ള കടമെടുപ്പ് സാധ്യമാകൂ. മെയ് മാസത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കേന്ദ്രം പ്രഖ്യാപിക്കാറുള്ളത്.

Facebook Comments Box

By admin

Related Post