Tue. Apr 30th, 2024

വെറും 19 സീറ്റില്‍ മത്സരിക്കുന്ന സിപിഐഎമ്മിനും പ്രകടനപത്രിക ; പരിഹസിച്ച്‌ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

By admin Apr 17, 2024
Keralanewz.com

കണ്ണൂര്‍: വെറും 19 സീറ്റില്‍ മത്സരിക്കുന്ന സിപിഐഎമ്മിനും പ്രകടന പത്രികയെന്ന് പരിഹസിച്ച്‌ പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. പുരോഗമന രാഷ്ട്രീയകക്ഷിയെന്ന് പറഞ്ഞാലും സിപിഐഎം ജീവിക്കുന്നത് പത്തൊമ്ബതാം നൂറ്റാണ്ടിലാണെന്നും സിപിഎം ബോംബ് നിര്‍മ്മിക്കുന്നത് ആര്‍എസ്‌എസുകാരെ ലക്ഷ്യമിട്ടല്ല അത് യുഡിഎഫ് പ്രവര്‍ത്തകരെ ലക്ഷ്യമിട്ടാണെന്നും പറഞ്ഞു.

സിപിഐഎം പ്രകടന പത്രിക ഇറക്കുന്നത് കണ്ട് തലയില്‍ കൈവെച്ചു പോയി. യുഎപിഎ പിന്‍വലിക്കുമെന്ന് അതില്‍ പറയുന്നു. അതേ നിയമം കൊണ്ട് അലന്‍, താഹ എന്നിവര്‍ക്കെതിരേ കേസെടുത്തവരാണ് ഇത് പറയുന്നതെന്നും മുഖ്യമന്ത്രിക്കും ഇടതുപക്ഷത്തിനും തീവ്ര വലതുപക്ഷ നിലപാടാണ് ഉള്ളതെന്നും പറഞ്ഞു. ജയിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ബോംബ് ഉണ്ടാക്കിയത്. ബോംബ് നിര്‍മ്മാണത്തില്‍ മുഖ്യമന്ത്രിക്കും ഉത്തരവാദിത്തമുണ്ട്. സ്പെഷ്യല്‍ ബ്രാഞ്ച്, ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഒളിപ്പിച്ചുവെച്ച്‌ അക്രമികളെ പ്രോത്സാഹിപ്പിക്കുകയും ബോംബ് നിര്‍മ്മിച്ചവരെ രക്ഷിക്കുകയുമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

ഒരു പണിയും നടക്കാത്ത സ്ഥലമാണ് കേരള ഖജനാവെന്നും പൂച്ചയ്ക്ക് പ്രസവിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം ഇപ്പോള്‍ അവിടമാണെന്നും വി ഡി സതീശന്‍ പരിഹസിച്ചു. നല്ല കമ്മ്യൂണിസ്റ്റുകാര്‍ ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്യും. അത് യുഡിഎഫിനോ ഷാഫി പറമ്ബിലിനോ കിട്ടുന്ന വോട്ടല്ല. അത് പിണറായിക്ക് എതിരെയുള്ള വോട്ടാണെന്നും പ്രതിപക്ഷ നേതാവ് അവകാശപ്പെട്ടു.Dailyhunt

Facebook Comments Box

By admin

Related Post