തൃശ്ശൂര്‍ പൂരം പ്രമാണിച്ച് രണ്ട് ട്രെയിനുകള്‍ക്ക് പൂങ്കുന്നത്ത് താല്‍കാലിക സ്റ്റോപ്പ് അനുവദിച്ചു. പരശുറാം എക്‌സ്പ്രസ് (16649/ 16650), എറണാകുളം കണ്ണൂര്‍ ഇന്റര്‍ സിറ്റി എക്‌സ്പ്രസ്സ് (16305, 16306) എന്നീ ട്രെയിനുകള്‍ക്കാണ് ഏപ്രില്‍ 19, 20 തീയ്യതികളില്‍ താല്‍ക്കാലിക സ്‌റ്റോപ്പ് അനുവദിച്ചത്.
പൂരം ദിവസം വൈകീട്ട് മുതല്‍ അടുത്ത ദിവസം രാവിലെ വരെ തൃശ്ശൂര്‍, പൂങ്കുന്നം സ്‌റ്റേഷനുകളില്‍ കൂടുതല്‍ ടിക്കറ്റ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. സ്റ്റേഷനുകളിലേക്കുള്ള വഴികളില്‍ കൂടുതല്‍ വെളിച്ചവും പ്ലാറ്റ്‌ഫോമുകളില്‍ ആവശ്യത്തിന് കുടിവെള്ള സൗകര്യം ഒരുക്കും.
യാത്രികരുടെ സുരക്ഷക്കായി കൂടുതല്‍ പൊലീസ്, ആര്‍പിഎഫ് സേനാംഗങ്ങളെയും റെയില്‍വേ ഉദ്യോഗസ്ഥരെയും വിന്ന്യസിക്കുമെന്ന് റെയില്‍വേ അറിയിച്ചു.
Facebook Comments Box