Sat. Jul 27th, 2024

കുന്നത്തുനാട്ടില്‍ കുതിച്ചുകയറാൻ ആര്‍ത്തിരമ്ബിയ ട്വന്റി20ക്ക് മൂക്ക് കയറിട്ടത് ആര് ?ശക്തികേന്ദ്രത്തിലും അവര്‍ക്ക് വൻ തിരിച്ചടി.

By admin Jun 5, 2024
Keralanewz.com

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ ട്വന്റി20 മത്സരിച്ചെങ്കിലും പാര്‍ട്ടിക്ക് അടിത്തറയുള്ള കുന്നത്തുനാട്ടില്‍ അഡ്വ.ചാര്‍ളി പോള്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് പ്രവർത്തകരെ അമ്ബരപ്പിക്കുന്നു. മറ്റ് മുനണികളെ കടത്തിവെട്ടി പ്രചാരണം നടത്തിയ സാബു ജേക്കബിന്റെ അണിയാണികള്‍ക്ക് പാടെ പിഴച്ച കാഴ്ചയാണ് ഫലം വന്നപ്പോള്‍ പുറത്ത് വന്നത്.

ജയിക്കുമെന്ന് നൂറ് ശതമാനം ഉറപ്പിച്ച്‌ വിശ്വസിച്ച മണ്ഡലം കോണ്‍ഗ്രസ് കടപുഴക്കിയാണ് കൊണ്ടുപോയത്. യുഡിഎഫാകട്ടെ 52,523 വോട്ട് കുന്നത്ത്നാട്ടില്‍ നേടി. അതേ സമയം ചില വൈരികളായ എല്‍ഡിഎഫിനെ മൂന്നാമതാക്കിയെന്ന ഒറ്റ ആശ്വാസം മാത്രമാണ് ഇവർക്ക് പറയാൻ ഉള്ളത്. കുന്നത്തുനാട്ടില്‍ 46,163 വോട്ട് നേടിയാണ് ട്വന്റി20 എല്‍ഡിഎഫിനെ പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തിയത്. എല്‍ഡിഎഫിന് ഇവിടെ 39,989 വോട്ടാണ് നേടാനായത്.

തുടര്‍ച്ചയായ രണ്ടാം വിജയം നേടിയ ബെന്നി ബഹനാന്‍ ചാലക്കുടി മണ്ഡലത്തില്‍പ്പെട്ട ജില്ലയിലെ 4 നിയമസഭാ മണ്ഡലങ്ങളിലും മികച്ച പ്രകടനമാണു കാഴ്ചവച്ചത്. കുന്നത്തുനാട് നിയമസഭാ മണ്ഡലത്തില്‍ ട്വന്റി20യുടെ അടിയൊഴുക്ക് ഭീഷണി ഉണ്ടായിരുന്നത് ബെന്നി ബഹനാനെ അത്രയധികം വലച്ചില്ലെന്നു വേണം പറയാൻ.

എന്നാല്‍ ട്വന്റി20 മത്സരരംഗത്തില്ലാതിരുന്ന 2019ല്‍ ലഭിച്ച ഭൂരിപക്ഷത്തെക്കാള്‍ കുറവാണ് ഈ മണ്ഡലങ്ങളില്‍ ഇത്തവണ ബെന്നിക്കു നേടാനായത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ട്വന്റി20യുടെയും നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെയും പ്രഭാവത്തില്‍ നിറം മങ്ങിയ യുഡിഎഫിന് ഇത്തവണ വിജയം ആശ്വാസമാണ്.

അതേ സമയം മണ്ഡലത്തില്‍ എല്‍ഡിഎഫിന് ഗണ്യമായി വോട്ട് കുറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബഹനാന് 52523 വോട്ട് ലഭിച്ചപ്പോള്‍ 46163 വോട്ടുമായി ട്വന്റി20 സ്ഥാനാര്‍ഥി ചാര്‍ളി പോള്‍ രണ്ടാം സ്ഥാനത്തെത്തി. വ്യത്യാസം 6360. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.രവീന്ദ്രനാഥിനു ലഭിച്ചത് 39089 വോട്ട് ലഭിച്ചു. യുഡിഎഫുമായുള്ള വ്യത്യാസം 13,434 വോട്ട്.

Facebook Comments Box

By admin

Related Post