Thu. May 2nd, 2024

കെ എസ് സി (എം)കടുത്തുരുത്തി നിയോജകമണ്ഡലം പ്രതിനിധി സമ്മേളനം :പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു; ആൻസൺ‌ റ്റി ജോസ് പ്രസിഡന്റ്, ദീപക് പല്ലാട്ട് ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി…

By admin Sep 15, 2021 #news
Keralanewz.com

കടുത്തുരുത്തി :കെ എസ് സി (എം ) കടുത്തുരുത്തി നിയോജക മണ്ഡലം പ്രതിനിധി സമ്മേളനം കേരള കോൺഗ്രസ്‌ (എം )നിയോജക മണ്ഡലം ഓഫീസ് ഹാളിൽ നടത്തപ്പെട്ടു. കെ എസ് സി (എം ) ന്റെ ചുമതലയുള്ള പാർട്ടി സ്റ്റിയറിങ്ങ് കമ്മറ്റി അംഗം ജോർജ്കുട്ടി ആഗസ്‌തി സമ്മേളനം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ബ്രൈറ്റ് വട്ടനിരപ്പേൽ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് നിയോജക മണ്ഡലത്തിലെ 11 മണ്ഡലങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. തുടർന്ന് നടന്ന പുതിയ ഭാരവാഹി തിരഞ്ഞെടുപ്പിൽ പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ് പി. എം മാത്യു ഉഴവൂർ റിട്ടേനിംഗ് ഓഫീസർ ആയി.

പുതിയ നിയോജക മണ്ഡലം പ്രസിഡന്റ് ആയി ആൻസൺ‌ റ്റി ജോസ് (കാണക്കാരി ), ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ദീപക് പല്ലാട്ട് (ഞീഴൂർ ), ഓർഗനൈസർ:ഡിമ്പിൾ സ്ക്കറിയ (ഞീഴൂർ )സെക്രട്ടറി:റ്റോണി റ്റോമി(കടുത്തുരുത്തി )വൈസ് പ്രസിഡന്മാർ:1)അമൽ സലി(കടപ്ലാമറ്റം 2)മെബിൻ രാജു(കടുത്തുരുത്തി )ട്രഷറർ:ബോണി തടത്തിൽ(കാണക്കാരി )സംസ്ഥാന കമ്മറ്റി അംഗം:ജേക്കബ് സ്റ്റീഫൻ(ഉഴവൂർ )ജില്ലാ കമ്മറ്റി അംഗങ്ങൾ:1) ബ്രൈറ്റ് വട്ടനിരപ്പേൽ(കടുത്തുരുത്തി )2) അലക്സാണ്ടർ കുതിരവേലി(ഞീഴൂർ )3)വിന്നി വിൽസൺ(കുറവിലങ്ങാട് )4) ഡൈനോ കുളത്തൂർ(കടപ്ലാമറ്റം )5) ആദർശ് മാളിയേക്കൽ(കിടങ്ങൂർ )എന്നിവരെ പ്രതിനിധി സമ്മേളനം തിരഞ്ഞെടുത്തു.പാർട്ടി സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് മുഖ്യപ്രഭാക്ഷണം നടത്തി

കേരള കോൺഗ്രസ്‌ (എം)ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, സംസ്ഥാന ജനറൽ സെക്രട്ടറി സഖറിയാസ് കുതിരവേലി, കെ ടി യു സി (എം ) സംസ്ഥാന പ്രസിഡന്റ് ജോസ് പുത്തൻകാല, യൂത്ത്ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി സിറിയക് ചാഴികാടൻ, നിയോജക മണ്ഡലം ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ടി. എ ജയകുമാർ, കെ എസ് സി (എം )ജില്ലാ പ്രസിഡന്റ് ടോബി തൈപറമ്പിൽ, കെ എസ് സി (എം) സംസ്ഥാന ജനറൽ സെക്രട്ടറി അലക്സാണ്ടർ കുതിരവേലി, കേരള കോൺഗ്രസ്‌ (എം )കടുത്തുരുത്തി മണ്ഡലം പ്രസിഡന്റ് മാമ്മച്ചൻ അരീക്കതുണ്ടത്തിൽ എന്നിവർ പുതിയ ഭാരവാഹികളെ അഭിനന്ദിച്ചു സംസാരിച്ചു.

Facebook Comments Box

By admin

Related Post