Thu. May 2nd, 2024

ഇ​ടു​ക്കി പാ​ക്കേ​ജ്: ആ​ലോ​ച​ന യോ​ഗം ചേ​ര്‍​ന്നു, അഭി​പ്രാ​യ സ​മ​ന്വ​യ​ത്തി​ലൂ​ടെ ന​ട​പ്പാ​ക്കും -മ​ന്ത്രി

By admin Sep 27, 2021 #idukki package
Keralanewz.com

ഇ​ടു​ക്കി: മു​ഖ്യ​മ​ന്ത്രി പ​ഖ്യാ​പി​ച്ച ഇ​ടു​ക്കി പാ​ക്കേ​ജ് പൊ​തു​ജ​നാ​ഭി​പ്രാ​യം രൂ​പ​വ​ത്​​ക​രി​ച്ച്‌ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ന് രൂ​പ​രേ​ഖ ത​യാ​റാ​ക്കു​മെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്​​റ്റി​ന്‍ പ​റ​ഞ്ഞു. ഇ​തു​സം​ബ​ന്ധി​ച്ച്‌ ജി​ല്ല പ്ലാ​നി​ങ് സെ​ക്ര​േ​ട്ട​റി​യ​റ്റ് ഹാ​ളി​ല്‍ ചേ​ര്‍ന്ന ആ​ലോ​ച​ന യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്ന മ​ന്ത്രി. പൊ​തു​ജ​ന അ​ഭി​പ്രാ​യം രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​തി​ന് എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ക്കും പാ​ക്കേ​ജ് രേ​ഖ കൈ​മാ​റും. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ ആ​ശ​യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച്‌ ച​ര്‍ച്ച​ചെ​യ്ത് അ​ഭി​പ്രാ​യ​ങ്ങ​ള്‍ക്ക് ഏ​കോ​പ​നം ഉ​ണ്ടാ​ക്ക​ണം. എ​ല്ലാ സ​ര്‍ക്കാ​ര്‍ വ​കു​പ്പു​ക​ളും വി​ശാ​ല​മാ​യ കാ​ഴ്ച​പ്പാ​ടോ​ടെ ഇ​ടു​ക്കി പാ​ക്കേ​ജി​നെ പ​രി​ഗ​ണി​ക്ക​ണം.

വാ​ര്‍ഷി​ക ബ​ജ​റ്റി​ലും പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​ക​ളി​ലും ബ​ജ​റ്റ് വി​ഹി​തം ഉ​ള്‍പ്പെ​ടു​ത്താ​ന്‍ വ​കു​പ്പി​െന്‍റ ശി​പാ​ര്‍ശ മേ​ധാ​വി​ക​ള്‍ ന​ല്‍ക​ണം.

താ​ഴെ​ത്ത​ലം മു​ത​ല്‍ ചി​ട്ട​യാ​യ പ്ര​വ​ര്‍ത്ത​ന​ത്തി​ലൂ​ടെ പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ന് വ്യ​ക്ത​മാ​യ രൂ​പ​രേ​ഖ ത​യാ​റാ​ക്കും. കൃ​ഷി, മ​ണ്ണ് സം​ര​ക്ഷ​ണം, ജ​ല​സേ​ച​നം, ടൂ​റി​സം എ​ന്നി​ങ്ങ​നെ ജി​ല്ല​യി​ലെ പ്ര​ധാ​ന ഉ​പ​ജീ​വ​ന മാ​ര്‍ഗ​ങ്ങ​ള്‍​ക്ക്​ രൂ​പ​രേ​ഖ​യി​ല്‍ പ്ര​മു​ഖ സ്ഥാ​നം ഉ​ണ്ടാ​കും.

ഇ​തു​സം​ബ​ന്ധി​ച്ച ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും വി​പു​ല​മാ​യ യോ​ഗം ഒ​ക്ടോ​ബ​ര്‍ 10, രാ​വി​ലെ 10.30ന് ​പ്ലാ​നി​ങ് സെ​ക്ര​േ​ട്ട​റി​യ​റ്റ് ഹാ​ളി​ല്‍ യോ​ഗം ചേ​ര്‍ന്ന് പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം.​പി, എം.​എ​ല്‍.​എ​മാ​രാ​യ എം.​എം. മ​ണി, എ. ​രാ​ജ, ക​ല​ക്ട​ര്‍ ഷീ​ബ ജോ​ര്‍ജ്, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ്​ ജി​ജി കെ. ​ഫി​ലി​പ്, ജി​ല്ല വി​ക​സ​ന ക​മീ​ഷ​ണ​ര്‍ അ​ര്‍ജു​ന്‍ പാ​ണ്ഡ്യ​ന്‍, മു​ന്‍ എം.​പി ജോ​യ്സ് ജോ​ര്‍ജ്, പ്ലാ​നി​ങ് ഓ​ഫി​സ​ര്‍ ഡോ. ​സാ​ബു വ​ര്‍ഗീ​സ്, കാ​ര്‍ഡ​മം റി​സേ​ര്‍ച്ച്‌ ഇ​ന്‍സ്​​റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ര്‍ ഡോ. ​മു​ത്തു​സ്വാ​മി മു​രു​ക​ന്‍, ജി​ല്ല ആ​സൂ​ത്ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ. ​മാ​യ, സി. ​രാ​ജേ​ന്ദ്ര​ന്‍, വ​ര്‍ക്കി​ങ് ഗ്രൂ​പ് അം​ഗം ടി.​സി. കു​ര്യ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

Facebook Comments Box

By admin

Related Post