Thu. May 2nd, 2024

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഗൃഹനാഥനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടി; ഒരാള്‍ അറസ്റ്റില്‍

By admin Oct 3, 2021
Keralanewz.com

കൊച്ചി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഗൃഹനാഥനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. എറണാകുളം പുതുവൈപ്പിന്‍ സ്വദേശി തുറക്കല്‍ ജസ്ലിന്‍ ജോസിയാണ് പോലിസ് പിടിയിലായത്. വൈക്കം സ്വദേശിയായ ഗൃഹനാഥനെയാണ് ജസ്ലിന്‍ ഹണി ട്രാപ്പില്‍പ്പെടുത്തിയത്. കേസില്‍ യുവതിയടക്കം ചിലരെ പിടികൂടാനുണ്ടെന്നും അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്നും പോലിസ് വ്യക്തമാക്കി.

ആലപ്പുഴ സ്വദേശിയായ 26 കാരിയാണ് ഗൃഹനാഥനുമായി ഫേസ്ബുക്കിലൂടെ അടുപ്പം സ്ഥാപിച്ചത്. കഴിഞ്ഞ സെപ്റ്റംബര്‍ 28നു യുവതി ഗൃഹനാഥനെ ചേര്‍ത്തലയിലെ ലോഡ്ജില്‍ വിളിച്ചു വരുത്തി. പിന്നീട് യുവതിയുമൊത്തുള്ള ദൃശ്യങ്ങള്‍ പകര്‍ത്തി. ഇതു പയോഗിച്ച്‌ ഗൃഹനാഥനെ ഭീഷണിപ്പെടുത്തി 1,35000 രൂപ തട്ടിയെടുത്തു. പണം തട്ടുന്നതിന് യുവതിക്കൊപ്പം കൂട്ട് നിന്നതിനാണ് ജസ്ലിന്‍ ജോസിനെ അറസ്റ്റ് ചെയ്തത്.

പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് യുവതിയും കൂട്ടാളികളും ചേര്‍ന്ന് വൈക്കം ബോട്ടുജെട്ടിക്കു സമീപത്തു വച്ച്‌ ഗൃഹനാഥനുമായി തര്‍ക്കമുണ്ടായിരുന്നു. ഈ സംഘത്തിലും ജസ്ലിന്‍ ഉണ്ടായിരുന്നെന്നാണ് പോലിസ് പറയുന്നത്. കയ്യിലുണ്ടായിരുന്ന പണമെല്ലാം നഷ്ടമായ ഗൃഹനാഥന്‍ ഒടുവില്‍ സുഹൃത്തുക്കളുടെ പ്രേരണയിലാണ് പോലിസില്‍ പരാതി നല്‍കിയത്.

Facebook Comments Box

By admin

Related Post