Wed. May 1st, 2024

പി. ജയരാജന്​ ഖാദി ബോര്‍ഡ്, ശ്രീരാമകൃഷ്ണന്​ നോര്‍ക്ക; പുതിയ പദവികള്‍ ഇങ്ങിനെ

By admin Nov 12, 2021 #board and corporation
Keralanewz.com

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമിതി അംഗം പി. ജയരാജന്‍, മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ തുടങ്ങിയവര്‍ക്ക്​ പുതിയ പദവികള്‍ നല്‍കാന്‍ പാര്‍ട്ടി സംസ്ഥാന സെക്ര​േട്ടറിയേറ്റ്​ തീരുമാനിച്ചു.

സി.പി.എം സംസ്ഥാന സമിതി അംഗം പി. ജയരാജനെ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായി നിയമിക്കാനാണ്​ തീരുമാനമായത്​. മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നോര്‍ക്ക വൈസ് ചെയര്‍മാനാകും.

കോണ്‍ഗ്രസില്‍ നിന്ന് എത്തി സി.പി.എം അനുഭാവിയായ ശോഭനാ ജോര്‍ജ് ഔഷധി ചെയര്‍​േപഴ്സണാകും. മറ്റ് നിയമനങ്ങള്‍ സംബന്ധിച്ചും നേതൃത്വം സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Facebook Comments Box

By admin

Related Post