Thu. May 9th, 2024

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹാജര്‍ 40 ശതമാനത്തില്‍ കുറവെങ്കില്‍ 15 ദിവസം അടച്ചിടും

By admin Jan 25, 2022 #news
Keralanewz.com

തിരുവനന്തപുരം: സ്‌കൂളുകളിലും കോളേജുകളിലും തുടര്‍ച്ചയായി മൂന്നുദിവസം വിദ്യാര്‍ഥികളുടെ ഹാജര്‍നില 40 ശതമാനത്തില്‍ കുറവാണെങ്കില്‍ സ്ഥാപനം 15 ദിവസം അടച്ചിടും. അത്തരം സ്ഥാപനങ്ങളെ ക്ലസ്റ്റര്‍ ആയി കണക്കാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗം തീരുമാനിച്ചു. അടച്ചിടുന്ന ദിവസങ്ങളില്‍ ഓണ്‍ലൈനായി ക്ലാസ് നടത്തും.
ജില്ലകളിലെ കോവിഡ് വ്യാപനം കണക്കാക്കാന്‍ സ്വീകരിച്ച എ, ബി, സി വര്‍ഗീകരണം ചൊവ്വാഴ്ചമുതല്‍ പ്രാബല്യത്തില്‍വരും. സംസ്ഥാനത്ത് കോവിഡ് വ്യാപനവും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുന്നതായി യോഗം വിലയിരുത്തി. കോവിഡ് നിര്‍ണയപരിശോധന പരമാവധി ലാബുകളില്‍ ചെയ്യണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. പരിശീലനമില്ലാതെ വീടുകളില്‍ സ്വയം നടത്തുന്ന ടെസ്റ്റ് പലപ്പോഴും തെറ്റായ ഫലം തരുന്നതിന് ഇടയാക്കും.

കാറ്റഗറിസി
തിരുവനന്തപുരം: പൊതുപരിപാടികള്‍ പാടില്ല. മതപരമായ ആരാധനകള്‍ ഓണ്‍ലൈനായി നടത്തണം. വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 പേര്‍. സിനിമാ തിയേറ്ററുകള്‍, സ്വിമ്മിങ് പൂളുകള്‍, ജിമ്മുകള്‍ അടച്ചിടണം. ബിരുദ, ബിരുദാനന്തര ബിരുദ തലത്തില്‍ അവസാനവര്‍ഷ ക്ലാസുകളും 10, 12 ക്ലാസുകളും നേരിട്ട് നടത്താം. ബാക്കി ക്‌ളാസുകള്‍ ഓണ്‍ലൈനില്‍.

കാറ്റഗറി ബി
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട്: പൊതുപരിപാടികള്‍ പാടില്ല. മതപരമായ ആരാധനകള്‍ ഓണ്‍ലൈനായി മാത്രം. വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 പേര്‍.

കാറ്റഗറി എ:
കോട്ടയം, മലപ്പുറം, കണ്ണൂര്‍: എല്ലാ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, മതസാമുദായിക പൊതുപരിപാടികള്‍ക്കും വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്കും പരമാവധി 50 പേര്‍.

ഒരു കാറ്റഗറിയിലുമില്ലാതെ
കോഴിക്കോട്, കാസര്‍കോട്: ജില്ലാ അധികാരികള്‍ പറയുന്ന നിയന്ത്രണം മാത്രം

Facebook Comments Box

By admin

Related Post