Mon. May 6th, 2024

കേന്ദ്ര ബജറ്റ് 2022 : പ്രധാന പ്രഖ്യാപനങ്ങള്‍ ഇവ

By admin Feb 1, 2022 #news
Keralanewz.com

കൊവിഡിന്റെ പ്രതിസന്ധിയില്‍ നിന് കരകയറാന്‍ ശ്രമിക്കുന്ന രാജ്യത്തിന് ഊര്‍ജ്ജവും ആവേഗവും നല്‍കാന്‍ ലക്ഷ്യമിട്ടുള്ള ബജറ്റാണ് ഇന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത്. പിഎം ഗതി ശക്തിയെന്ന വമ്പന്‍ പദ്ധതിയാണ് ഇത്തവണത്തെ ബജറ്റിലെ പ്രധാന ആകര്‍ഷണം. അടിസ്ഥാന സൗകര്യ വികസന രംഗത്താണ് ഊന്നല്‍. അതേസമയം ഡിജിറ്റല്‍ ആസ്തികള്‍ക്ക് മുകളിലെ നികുതി വര്‍ധനയടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ വരുമാന വര്‍ധനവിനും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്. ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ ഇവ

* പ്രാദേശിക വിപണിയെ ശക്തിപ്പെടുത്താന്‍ ഒരു രാജ്യം ഒരു ഉത്പന്നം നയം പ്രോത്സാഹിപ്പിക്കും
* ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയില്‍ 60 കോടി തൊഴിലവസരം സൃഷ്ടിക്കും
* 2000 കിലോമീറ്റര്‍ നീളത്തില്‍ പുതിയ റെയില്‍വേ പാത കൂടി നിര്‍മ്മിക്കും
* 25000 കിലോമീറ്റര്‍ നീളത്തില്‍ ലോകോത്തര നിലവാരത്തില്‍ ദേശീയപാത
* മൂന്ന് വര്‍ഷത്തില്‍ 400 വന്ദേഭാരത് ട്രെയിനുകള്‍
* അങ്കണവാടികളില്‍ ഡിജിറ്റല്‍ സൗകര്യമൊരുക്കും
* ഡിജിറ്റല്‍ സര്‍വ്വകലാശാല സ്ഥാപിക്കും
* രാസവള രഹിത കൃഷി പ്രോത്സാഹിപ്പിക്കും
* ചോളം കൃഷിക്കും പ്രോത്സാഹനം നല്‍കും
* 2.37 ലക്ഷം കോടി രൂപയുടെ വിളകള്‍ സമാഹരിക്കും
* അഞ്ച് നദീ സംയോജന പദ്ധതികള്‍ക്കായി 46,605 കോടി വകയിരുത്തി
* കാര്‍ഷികമേഖലയില്‍ ഡ്രോണുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും
* നഗരങ്ങളില്‍ പൊതുഗതാഗതം ശക്തിപ്പെടുത്തും
* ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് ബാറ്ററി സ്വാപിങ് നയം നടപ്പാക്കും
* ഇ-പാസ്‌പോര്‍ട്ട് പദ്ധതി നടപ്പാക്കും
* പ്രത്യേക സാമ്പത്തിക മേഖലക്ക് പുതിയ നിയമം കൊണ്ടു വരും
* ഒരു രാജ്യം, ഒരു രജിസ്‌ട്രേഷന്‍ പദ്ധതി നടപ്പാക്കും
* സൗരോര്‍ജ പദ്ധതികള്‍ക്ക് 19,500 കോടി വകയിരുത്തി
* മൂലധ നിക്ഷേപത്തില്‍ 35.4 ശതമാനം വര്‍ധന
* പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളും വാഹനങ്ങളും പ്രോത്സാഹിപ്പിക്കും
* ആനിമേഷന്‍ വിഷ്വല്‍ ഇഫക്ട് ഗെയിമിംഗ് കോമിക് ടാസ്‌ക് ഫോഴ്‌സ് സ്ഥാപിക്കും
* 5 ജി സ്‌പെക്ട്രം ലേലം ഈ വര്‍ഷം തന്നെ നടത്തു
* 2025 ഓടെ ഗ്രാമങ്ങളെ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയിലാക്കും
* 68% പ്രതിരോധ വ്യാപാരവും ഇന്ത്യയില്‍ തന്നെയാക്കും
* ആയുധ ഇറക്കുമതി കുറയ്ക്കാനുള്ള നടപടി സ്വീകരിക്കും
* സ്വന്തമായി ഡിജിറ്റല്‍ കറന്‍സി കൊണ്ടു വരും
* ആദായനികുതി റിട്ടേണിന് പുതിയ സംവിധാനം കൊണ്ടുവരും
* ഡിജിറ്റല്‍ ആസ്തികളില്‍ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി
* വിര്‍ച്വല്‍ ആസ്തിക്ക് ഒരു ശതമാനം ടിഡിഎസും ചുമത്തി
* സഹകരണ സര്‍ചാര്‍ജ് 7 ശതമാനമായി കുറയ്ക്കും
* കോര്‍പ്പറേറ്റ് സര്‍ചാര്‍ജ് 7 ശതമാനമായി കുറയ്ക്കും
* കട്ട് ആന്‍ഡ് പോളിഷ്ഡ് ഡയമണ്ടുകളുടെ കസ്റ്റംസ് തീരുവ കുറച്ചു
* പ്രധാനമന്ത്രി ആവാസ് യോജനക്ക് കീഴില്‍ 80 ലക്ഷം വീടുകള്‍ നിര്‍മ്മിക്കും
* സര്‍ക്കാര്‍ ജീവനക്കാരുടെ നികുതി കിഴിവ് പരിധി 14 ശതമാനമാക്കി ഉയര്‍ത്തും
* സംസ്ഥാനങ്ങള്‍ക്ക് ഒരു ലക്ഷം കോടി രൂപ അനുവദിച്ചു
* പ്രധാനമന്ത്രി ഗതി ശക്തി പദ്ധതിക്കായി സംസ്ഥാനങ്ങള്‍ക്ക് പണം ഉപയോഗിക്കാം

Facebook Comments Box

By admin

Related Post