Thu. May 2nd, 2024

കേന്ദ്ര ബജറ്റ് – കാർഷിക മേഖലയോടും, പാവപ്പെട്ടവരോടും കടുത്ത അവഗണന ; ഡോ. എൻ ജയരാജ്

By admin Feb 15, 2022 #news
Keralanewz.com

വാഴൂർ: കേന്ദ്ര ബജറ്റിൽ കാർഷിക മേഖലേയോടും, പാവപ്പെട്ടവരോടും കടുത്ത അനിതി കാട്ടിയതായി ഗവ. ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് . കാർഷിക മേഖലയോടു് ഇത്രയും അവഗണന കാട്ടിയിട്ടുള്ള ഒരു ബഡ്ജറ്റ് സമീപകാലത്തുണ്ടായിട്ടില്ല. ദേശീയ തൊഴിലുറപ്പു പദ്ധതിയിൽ നമ്മുടെ നാട്ടിലെ സ്ത്രീകൾക്ക് മാന്യമായ തൊഴിലും വേതനവും ലഭിച്ചിരുന്നു. എന്നാൽ ഈ വർഷം ബഡ്ജറ്റിൽ വൻ വെട്ടി കുറയൽ വരുത്തിയിരിക്കുകയാണ്. ഇത് ഗ്രാമീണ മേഖലയെ കാര്യമായി ബാധിക്കും. കൊടുങ്ങൂരിൽ കേരളാ കോൺഗ്രസ് (എം) കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു

അദ്ദേഹം നിയോജക മണ്ഡലം പ്രസിഡന്റ് എ എം. മാത്യു ആനിത്തോട്ടം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം മുഖ്യ പ്രഭാക്ഷണം നടത്തി. മണ്ഡലം പ്രതിനിധി സമ്മേളനങ്ങൾ നടത്തേണ്ട രീതികൾ അദ്ദേഹം വിശദീകരിച്ചു. എല്ലാ മണ്ഡലത്തിലും വാർസുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച്, ആക്ഷേപങ്ങൾക്ക് രണ്ടു ദിവസം സമയം നൽകിയശേഷം അന്തിമ വോട്ടർ പട്ടിക പ്രിസിദ്ധീകരിച്ച ശേഷം മണ്ഡലം പ്രതിനിധി സമ്മേളന സമയത്ത് മണ്ഡലം തെരഞ്ഞെടുപ്പ് നടത്തണമെന്ന് അദ്ദേഹം വിശദീകരിച്ചു 

ജില്ലാ സെക്രട്ടറി  സ്റ്റനിസ്ലാവോസ് വെട്ടികാട്ടിൽ, സംസ്ഥാന സമിതി അംഗങ്ങളായ ഷാജി പാമ്പൂരി,  സണ്ണിക്കുട്ടി അഴകൻപ്ര, ഡോ. ബിബിൻ ജോസ് എം.സി.ചാക്കോ നിയോജക മണ്ഡലം സെക്രട്ടറിമാരായ തോമസ് വെട്ടുവേലി, അജു പനക്കൽ,  വിവിധ മണ്ഡലം പ്രസിഡന്റുമാരായ  വി.എസ്. അബ്ദുൾ സലാം, ഷാജിനല്ലേപറമ്പൻ, ഷാജി പുതിയാപറമ്പിൽ, പി.റ്റി.തങ്കച്ചൻ, റെജി മുളവന ,എൻ.ജയപ്രകാശ്, ജെയിംസ് തടത്തിൽ, അഡ്വ.സുമേഷ് ആൻഡ്രൂസ്,   എന്നിവർ സംസാരിച്ചു

Facebook Comments Box

By admin

Related Post