Sat. May 18th, 2024

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ പീഡന ശ്രമം; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

By admin Feb 16, 2022 #news
Keralanewz.com

പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍.

കൊല്ലം കാവനാട് സ്വദേശി മുഹമ്മദ് സ്വാലിഹിനെയാണ് പെരുമ്ബട്ടി പൊലിസ് അറസ്റ്റ് ചെയ്തത്. ഇയാളെ റിമാന്‍ഡ് ചെയ്ത് കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി. മുഹമ്മദ് സ്വാലിഹിന്റെ കീഴില്‍ മത പഠനത്തിന് എത്തിയ മൂന്ന് പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. തുടക്കത്തില്‍ ഒരു പെണ്‍കുട്ടിയുടെ രക്ഷിതാവില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാലത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പിന്നാലെ മറ്റ് രണ്ട് രക്ഷിതാക്കളില്‍ നിന്നുകൂടി പരാതി ഉയര്‍ന്നു.

മദ്രസയില്‍ എത്തിയ പെണ്‍കുട്ടികളോട് ഇയാള്‍ ലെെം​ഗികചുവയോടെ പെരുമാറിയതായും പീഡിപ്പിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ്

Facebook Comments Box

By admin

Related Post