Fri. May 17th, 2024

കാറില്‍ സഞ്ചരിക്കുകയായിരുന്ന ദമ്ബതികളില്‍നിന്ന് 1.8 കോടി രൂപ പൊലീസ് പിടികൂടി

By admin Mar 12, 2022 #hawala money
Keralanewz.com

വളാഞ്ചേരി: കാറിനുള്ളില്‍ രഹസ്യമായി കടത്തുകയായിരുന്ന 1,80,50,000 രൂപയുമായി ദമ്ബതികള്‍ വളാഞ്ചേരി പൊലീസിന്‍റെ പിടിയിലായി.

സേലത്ത് നിന്ന് പെരുമ്ബാവൂരിലേക്ക് കടത്തുകയായിരുന്ന പണമാണ് വളാഞ്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.ജെ. ജിനേഷിന്‍റെ നേതൃത്വത്തില്‍ പിടിച്ചെടുത്തത്.

വളാഞ്ചേരി – പട്ടാമ്ബി റോഡില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് പുണെ സ്വദേശികളില്‍നിന്ന് രേഖകളില്ലാത്ത പണം പിടികൂടിയത്. വാഹനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി അടുക്കിവെച്ച നിലയിലാണ് പണം കണ്ടെത്തിയത്. പെരുമ്ബാവൂരില്‍ മുമ്ബ് ബിസിനസ് നടത്തിയിരുന്ന ദമ്ബതികള്‍ എറണാകുളത്ത് താമസിച്ചു വരികയാണ്. പിടികൂടിയ പണം കോടതിയില്‍ ഹാജരാക്കി ട്രഷറിയില്‍ നിക്ഷേപിക്കുമെന്നും ആദായനികുതി വിഭാഗത്തിനെയും എന്‍ഫോഴ്സ്മെന്‍റിനെയും അറിയിക്കുമെന്നും പൊലീസ് പറഞ്ഞു. പരിശോധന സംഘത്തില്‍ എസ്.ഐ കെ.ടി. ബെന്നി, സി.പി.ഒ.മാരായ ശ്രീജിത്ത്, ക്ലിന്‍റ് ഫെര്‍ണാണ്ടസ് എന്നിവരുമുണ്ടായിരുന്നു.

Facebook Comments Box

By admin

Related Post