Thu. May 9th, 2024

ബസ് ചാര്‍ജിന് പിന്നാലെ ഓട്ടോ-ടാക്‌സി ചാര്‍ജും വര്‍ദ്ധിപ്പിച്ചു, തൃപ്‌തരല്ലെന്ന് ബസുടമകള്‍

By admin Mar 30, 2022 #news
Keralanewz.com

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധനവിന് പിന്നാലെ ഓട്ടോ-ടാക്‌സി ചാര്‍ജും വര്‍ദ്ധിപ്പിച്ചു. ഗതാഗത മന്ത്രി ആന്റണി രാജുവാണ് പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്.1500 സിസിയ്ക്ക് താഴെ മിനിമം ചാര്‍ജ് ഇനി മുതല്‍ 200 രൂപയായിരിയ്ക്കും.

1500 സിസിയ്ക്ക് മുകളില്‍ 225 രൂപയാണ് മിനിമം ചാര്‍ജ്. കിലോമീറ്റര്‍ നിരക്ക് 17ല്‍ നിന്ന് 20 ആക്കി ഉയര്‍ത്തിയിട്ടുണ്ട്.

ഓട്ടോയുടെ മിനിമം കൂലി 30 രൂപയായിട്ടാണ് ഉയര്‍ത്തിയിരിയ്ക്കുന്നത്. 30 രൂപയ്ക്ക് രണ്ട് കിലോമീറ്റര്‍ സഞ്ചരിയ്ക്കാം. കിലോമീറ്ററിനുള്ള ചാര്‍ജ് 12ല്‍ നിന്ന് 15 ആയി ഉയര്‍ത്തിയിട്ടുണ്ട്.എന്നാല്‍ വെയിറ്റിംഗ് ചാര്‍ജില്‍ വര്‍ദ്ധനവുണ്ടാകില്ല.

ബസ് ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് പത്ത് രൂപയാക്കിയെങ്കിലും വിദ്യാര്‍ത്ഥികളുടെ കണ്‍സിഷന്‍ നിരക്കില്‍ മാറ്റമില്ല. നിരക്ക് ഉയര്‍ത്തിയെങ്കിലും സര്‍ക്കാരിന്റെ നടപടിയില്‍ തൃപ‌്‌തരല്ലെന്ന് ബസുടമകള്‍ അറിയിച്ചു

Facebook Comments Box

By admin

Related Post